Monday, April 30, 2012

സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ ജോലി സമയത്ത്‌ മൊബൈല്‍ ഫോണ്‍ നിയന്ത്രിക്കാന്‍ ഉത്തരവ്‌

സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ ജോലി സമയത്തെ മൊബൈല്‍ ഉപയോഗംനിയന്ത്രിക്കാന്‍ ഉത്തരവ്‌

 


സംസ്‌ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ ജോലി സമയത്ത്‌ മൊബൈല്‍ഫോണില്‍ സ്വകാര്യ സംഭാഷണത്തിലേര്‍പ്പെടുന്നതിന്‌ നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. തൃപ്പൂണിത്തുറ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ പി.എം. ബോബന്റെ അപേക്ഷയെത്തുടര്‍ന്ന്‌ ഫെബ്രുവരി ആറിന്‌ പഴ്‌സണല്‍ ആന്‍ഡ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ റൂളില്‍ ഭേദഗതി വരുത്തിയാണ്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌. സര്‍ക്കാര്‍ സേവനം ആവശ്യപ്പെട്ടു പൊതുജനങ്ങള്‍ ഓഫീസുകളില്‍ ചെല്ലുമ്പോള്‍ ഉദ്യോഗസ്‌ഥര്‍ മൊബൈല്‍ഫോണില്‍ ദീര്‍ഘനേരം സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു.
സംസ്‌ഥാനത്തെ 1.75 ലക്ഷം ജീവനക്കാര്‍ ദിവസം അരമണിക്കൂറെങ്കിലും ഓഫീസ്‌ പ്രവര്‍ത്തന സമയത്ത്‌ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നാണ്‌ കണക്ക്‌. ഇതുമൂലം ലക്ഷം മണിക്കൂര്‍ സര്‍ക്കാരിന്‌ നഷ്‌ടം വരുന്നതായി മനസിലാക്കിയപ്പോഴാണ്‌ ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയതെന്ന്‌ പി.എം. ബോബന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ജൂണ്‍ 27നാണ്‌ ബോബന്‍ സര്‍ക്കാരിന്‌ അപേക്ഷ നല്‍കിയത്‌. ജോലി സമയത്ത്‌ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്ന ഉദ്യോഗസ്‌ഥരെ ശിക്ഷിക്കാന്‍ നിയമഭേദഗതി ആവശ്യപ്പെട്ട്‌ അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഒഴിവാക്കാനാവാത്ത അവസ്‌ഥയില്‍ മാത്രം ജോലിസമയത്ത്‌ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിന്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ സര്‍ക്കുലറില്‍ അനുമതി നല്‍കിയിട്ടുണ്ട്‌.

No comments:

Post a Comment