ടി.വി പ്രോഗ്രാമുകളിലെ പരസ്യങ്ങളുടെ കുത്തൊഴുക്കിന് നിയന്ത്രണം വരുന്നു
: ടെലിവിഷന്‍ പരിപാടികളെക്കാള്‍ കൂടുതല്‍ പരസ്യം വരുന്നത് പലപ്പോഴും പ്രേക്ഷകര്‍ക്ക് ശല്യമാവാറുണ്ട്. അരമണിക്കൂര്‍ പരിപാടിയില്‍ പാതിസമയവും പരസ്യമാണ്. ചിലര്‍ ഈസമയത്ത് ചാനല്‍ മാറ്റും, മറ്റ് ചിലര്‍ മടുത്ത് ടിവി ഓഫാക്കും. എന്നാല്‍ ഇനി മുതല്‍ ഈ പരസ്യങ്ങള്‍ നിങ്ങളെ അധികം ശല്യപ്പെടുത്തില്ല. ടെലിവിഷന്‍ പരിപാടികള്‍ക്കിടയിലെ പരസ്യങ്ങള്‍ക്ക് സമയപരിധി ഏര്‍പ്പെടുത്തുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് പരസ്യങ്ങള്‍ക്ക് സമയപരിധി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ടി.വി ചാനലകളില്‍ പരസ്യം നല്കുന്ന ഏജന്‍സികളുമായി വിശദമായി ചര്‍ച്ച ചെയ്തശേഷമാണ് ബ്രോഡ്കാസ്റ്റ് റഗുലേറ്ററി അതോറിറ്റി ഈ തീരുമാനം കൈക്കൊണ്ടത്.
‘ വിശദമായ പഠനത്തിനുശേഷം പരിപാടികള്‍ക്കിടയില്‍ നല്കാവുന്ന പരസ്യങ്ങളുടെ കൂടിയ ദൈര്‍ഘ്യം ഉടന്‍ പ്രഖ്യാപിക്കും’ ടെലികോം മന്ത്രാലയവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു.
പരിപാടികള്‍ക്കിടയില്‍ വന്‍തോതില്‍ പരസ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത് ബുദ്ധിമുട്ടാവുന്നെന്ന് ചൂണ്ടിക്കാട്ടി പ്രേക്ഷകരില്‍ നിന്നും പരാതി ലഭിച്ച സാഹചര്യത്തിലാണ് ഈ നീക്കം.
ലൈവ് ടെലികാസ്റ്റാണെങ്കില് നടക്കുന്ന സംഭവങ്ങളില്‍ തടസമുണ്ടാവുമ്പോള്‍ മാത്രമേ പരസ്യം കൊടുക്കാന്‍ കഴിയൂ. സിനിമകളും മറ്റ് പരിപാടികളും കാണിക്കുമ്പോള്‍ രണ്ട് ഇടവേളകള്‍ തമ്മില്‍ എത്ര സമയത്തെ ഗ്യാപ്പ് വേണമെന്ന കാര്യവും ട്രായ് തീരുമാനിക്കും.
1994ലെ കേബില്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് നിയമപ്രകാരം ഒരു മണിക്കൂറില്‍ 12 മിനിറ്റോ, അല്ലെങ്കില്‍ 20%ത്തില്‍ കൂടുതലോ പരസ്യം കാണിക്കാന്‍ പാടില്ല. എന്നാല്‍ അധിക ടി.വി ചാനലുകളും ഇത് അനുസരിക്കാറില്ല.
No comments:
Post a Comment