Thursday, January 12, 2012

മൈക്രോമാക്‌സ് ഉപഭോക്താക്കളെ വഞ്ചിക്കുന്നു


 മൈക്രോമാക്‌സ്  ഉപഭോക്താക്കളെ വഞ്ചിക്കുന്നു
കാസര്‍കോട്: മൊബൈല്‍ ഫോണ്‍ കമ്പനി വാറണ്ടി നല്‍കി ഉപഭോക്താക്കളെ വഞ്ചിക്കുന്നു. വലിയ പരസ്യത്തോടെ രംഗത്തെത്തിയ മൈക്രോമാക്‌സ് കമ്പനിയാണ് ജനങ്ങളെ വഞ്ചിക്കുന്നത്. ഇവരുടെ തട്ടിപ്പ് മനസിലാക്കി കടയുടമകള്‍ ഇപ്പോള്‍ ഈ കമ്പനിയുടെ ഫോണ്‍ വില്‍ക്കാന്‍ തയ്യാറാകുന്നില്ല. ഒരുവര്‍ഷത്തെ വാറണ്ടി നല്‍കിയാണ് ഫോണ്‍ വ്യാപകമായി വില്‍ക്കുന്നത്. എന്നാല്‍ ആറുമാസമാകുന്നതിനു മുമ്പ് ഫോണ്‍ ഉപയോഗശൂന്യമാകും. വാറണ്ടി പ്രതീക്ഷിച്ച് വാങ്ങിയ കടയിലെത്തിയാല്‍ വ്യാപാരി ഫോണ്‍ വാങ്ങാന്‍ തയ്യാറാകുന്നില്ല. ഇതിന് കാസര്‍കോട് ജില്ലയില്‍ എവിടെയും സര്‍വീസ് സെന്ററില്ലെന്നും മംഗളൂരുവിലേക്കൊ കണ്ണൂരിലേക്കോ പോകണമെന്നാണ് കച്ചവടക്കാരന്റെ മറുപടി. ഇയാളെ നിര്‍ബന്ധിച്ച് ഏല്‍പിച്ചാല്‍ പിന്നെ ഫോണ്‍ തിരിച്ചുകിട്ടില്ല. സര്‍വീസ് സെന്ററിലേക്ക് അയച്ചിട്ടുണ്ടെന്ന മറുപടിയാണ് കിട്ടുന്നത്. സര്‍വീസ് സെന്ററില്‍ വിളിച്ച് ചോദിച്ചാല്‍ സീരിയല്‍ നമ്പര്‍ വേണമെന്നാണ് പറയുന്നത്. ഫോണ്‍ അയക്കുന്ന കച്ചവടക്കാര്‍ക്ക് അങ്ങയൊരു നമ്പര്‍ നല്‍കുന്നില്ലെന്നാണ് അവര്‍ പറയുന്നത്. വീണ്ടും അന്വേഷിച്ചാല്‍ ചെന്നൈയില്‍നിന്ന് പാര്‍ട്‌സ് വരണമെന്ന മറുപടിയാണ് സ്ഥിരമായി കിട്ടുന്നത്. 2000 രൂപ മുതല്‍ 8000 രൂപയോളം വില കൊടുത്ത് മൈക്രോമാക്‌സ് ഫോണ്‍ വാങ്ങിയവര്‍ സര്‍വ്വീസ് ലഭിക്കാതെ നട്ടം തിരിയുകയാണ്. നന്നാക്കാന്‍ കൊടുത്താല്‍ മാസങ്ങള്‍ കഴിഞ്ഞാലും തിരിച്ച് കൊടുക്കില്ല. എന്ന് കിട്ടുമെന്ന് പോലും അറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് ഉപഭോക്താവ്. ബസ്സ്റ്റാന്‍ഡ് കോംപ്ലക്‌സിലുള്ള മൊബൈല്‍ കടയിലാണ് കാസര്‍കോട്ടെ പ്രധാന വ്യാപാരം. ഇവിടെനിന്ന് വാങ്ങിയ ഭൂരിപക്ഷം ഫോണും തകരാറിലായതിനെ തുടര്‍ന്ന് ഇവര്‍ ഈ കമ്പനിയുടെ ഫോണ്‍ ഇപ്പോള്‍ വില്‍ക്കുന്നില്ല. ഉദുമ പാലക്കുന്നിലെ ഒരു ഷോപ്പില്‍ നിന്നും 5500 രൂപ വില കൊടുത്ത് വാങ്ങിയ മൈക്രോമാക്‌സിന്റെ ക്യൂബ് മൊബൈല്‍ഫോണിന്റെ ബാറററി 6 മാസത്തിനുളളില്‍ തന്നെ റീചാര്‍ജ് ചെയ്യാന്‍ പററാതായതിനെ തുടര്‍ന്ന് ഈ ഷോപ്പിലെത്തിയപ്പോള്‍ കടയുടമ കണ്ണൂരിലുളള സര്‍വ്വീസ് സെന്ററിലെ ഫോണ്‍ നമ്പര്‍ നല്‍കുകയായിരുന്നു. എന്നാല്‍ ഈ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ബാറററി സ്റ്റോക്കില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.
മൈക്രോമാക്‌സ് മൊബൈല്‍ വാങ്ങി വഞ്ചിക്കപ്പെട്ടവര്‍ നിയമ നടപടിക്കൊരുങ്ങുകയാണ്‌

 http://www.kvartha.com

Friday, January 6, 2012

മൊബൈല്‍ ഫോണ്‍ ചില മുന്നറിയിപ്പുകള്‍

    മൊബൈല്‍ ഫോണ്‍ ചില മുന്നറിയിപ്പുകള്‍

ഒരിക്കലും മൊബൈല്‍ ചാര്‍ജ്‌ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കാളുകള്‍ ATTEND ചെയ്യരുത്‌.
ഇടിമിന്നല്‍ ഉള്ളപ്പോള്‍ മൊബൈല്‍ ഉപയോഗിക്കരുത്

മരണം വിളിച്ചു വരുത്താന്‍ അത്‌ ഇടയായേക്കാം


ഈ ഫോട്ടോകള്‍ ശ്രദ്ധിക്കൂ.
 ദയവായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഇടത്‌ ചെവി ഉപയോഗിക്കുക. വലത്‌ ചെവിയില്‍ വച്ച്‌ മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ നമ്മളുടെ തലച്ചോറിനെ അത്‌ നേരിട്ട്‌ ബാധിക്കുമെന്നാണ്‌ പുതിയ കണ്ടുപിടുത്തം. അപ്പോളൊ മെഡിക്കല്‍ടീമിണ്റ്റെതാണ്‌ ഈ പുതിയ കണ്ടെത്തല്‍. ഉടനെതന്നെ നിങ്ങളുടെ സ്നേഹിതര്‍ക്ക്‌ ഈ വിവരം കൈമാറുക.
"Cell phones are a very useful modern invention. However, we must be aware that it can also be an instrument! Of death.Never use the cell phone while it is hooked to the electrical outlet! "


This warning originated from a doing a case study by a psychologist from Blacktown City Mental Health in the Sydney West Area Health Service.

ആറ്‌ ഫോണിന് നൂറു ചാര്‍ജര്‍

ആറ്‌ ഫോണിന്  നൂറു ചാര്‍ജര്‍

യൂണിവേഴ്‌സല്‍ ചാര്‍ജര്‍Fun & Info @ Keralites.net

യാത്രയിലാകാം അല്ലെങ്കില്‍ മറ്റേതെങ്കിലും അവസരത്തില്‍. മൊബൈലിന്റെ ചാര്‍ജ് തീര്‍ന്നുപോയിട്ടുള്ള അനുഭവം മിക്കവര്‍ക്കും പുതുമയുള്ളതാകില്ല. ഇത്തരം അപ്രതീക്ഷിത സന്ദര്‍ഭങ്ങളില്‍ ചാര്‍ജര്‍ കൈയിലില്ലെങ്കില്‍ കാര്യം പരുങ്ങലിലാകും. കാരണം കൂടെയുള്ളവരുടെ കൈയിലെ ചാര്‍ജറുകള്‍ ഉണ്ടാകാമെങ്കിലും പലപ്പോഴും അവ മറ്റു കമ്പനികളുടെ മൊബൈലുകളില്‍ ഉപയോഗികിക്കാനുള്ളവയാകും. നമ്മുടെ മൊബൈലിന് പറ്റില്ല. എല്ലാ മൊബൈല്‍ ചാര്‍ജുകളും ഒരേ രീതിയിലുള്ളതായിരുന്നുവെങ്കില്‍ എന്ന് ആരും ചിന്തിച്ചുപോകുന്നത് ഇത്തരം അവസരങ്ങളിലാണ്.

ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകാന്‍ പോകുകയാണ്. എന്നുവെച്ചാല്‍ ഒരു യൂണിവേഴ്‌സല്‍ ചാര്‍ജര്‍ എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാകാന്‍ പോകുന്നു. ഏത് കമ്പനി ഡിവിഡി ഇറക്കിയാലും ഏത് ഡിവിഡി പ്ലെയറിലും അത് ഉപയോഗിക്കാന്‍ കഴിയും എന്ന് പറയുമ്പോലെ, ഏത് കമ്പനി മൊബൈല്‍ ഫോണ്‍ ഇറക്കിയാലും അവയിലെല്ലാം ഉപയോഗിക്കാന്‍ കഴിയുന്ന ചാര്‍ജര്‍ -അതാണ് യൂണിവേഴ്‌സല്‍ ചാര്‍ജര്‍ അഥവാ പൊതുചാര്‍ജര്‍.

യൂറോപ്പിലാണ് പൊതുചാര്‍ജര്‍ എന്ന സങ്കല്‍പം ആദ്യം പ്രാവര്‍ത്തികമാവുന്നത്. പതിനാലോളം പ്രമുഖ മൊബൈല്‍ കമ്പനികളാണ് ഈ സംരഭത്തില്‍ പങ്കാളികളാവുന്നത്. യൂറോപ്യന്‍ കമ്മീഷനാണ് ഈ നീക്കത്തിന് പിന്നില്‍. ഈ വര്‍ഷം തന്നെ പദ്ധതി പ്രാവര്‍ത്തികമാവുമെന്ന് കമ്മീഷന്‍ പറയുന്നു.

യു.എസ്.ബി ഡാറ്റാ കേബിളുകള്‍ ഉപയോഗിക്കുന്ന (Data Enabled Phone) ഫോണുകളിലാണ് ആദ്യം ഈ ശ്രമം നടക്കുന്നത്. ഫോണിനെ കമ്പ്യൂട്ടറുമായും ചാര്‍ജറുമായും ബന്ധിപ്പിക്കുന്ന യു.എസ്.ബി കേബിളിന്റെ രൂപം ഓരേ രീതിയിലാക്കുകാണ് ചെയ്യുക. ഇപ്പോള്‍ തന്നെ ഇത്തരം കേബിളുകളുടെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന ഭാഗം ഒരേ രീതിയിലാണെങ്കിലും ഫോണുമായി ബന്ധിപ്പിക്കുന്ന ഭാഗം പല കമ്പനികള്‍ക്കും പലതാണ്.

ഇനി മുതല്‍ ഇറങ്ങുന്ന ഫോണ്‍ കേബിളുകളുടെ ഫോണുകളുമായി ബന്ധിപ്പിക്കുന്ന ഭാഗവും ഓരേ വലിപ്പമുള്ളതായിരിക്കും. അതിനാല്‍ ഒരേ യു.എസ്.ബി ചാര്‍ജര്‍ കേബിള്‍ എല്ലാത്തരം മൊബൈലുകളിലും ഉപയോഗിക്കാം. എന്നാല്‍ ആധുനിക രീതിയിലുള്ള മൊബൈലുകളില്‍ മാത്രമേ ഈ സൗകര്യം സാധ്യമാകൂ. പഴയ രീതിയിലുള്ള പിന്‍ ടൈപ്പ് ചാര്‍ജറുകളുള്ള ഫോണുകളില്‍ ഈ സൗകര്യം നടക്കില്ല.

ആപ്പിള്‍, എല്‍ജി, സാംസങ്, നോക്കിയ, സോണി എറിക്‌സണ്‍ തുടങ്ങി പ്രാധാനപ്പെട്ട കമ്പനികളെല്ലാം പുതിയ സംരഭത്തില്‍ കൈകോര്‍ക്കുന്നുണ്ട്. ആപ്പിളിന്റെ അടുത്ത ഐഫോണ്‍ ഇത്തരത്തിലുള്ളതായിരിക്കും എന്ന് സൂചനയുണ്ട്.

കമ്പ്യൂട്ടറുകളുടെ ജോലികള്‍ മൊബൈലുകള്‍ ഏറ്റെടുത്തുകൊണ്ടിരിക്കുന്ന ഈ സമയത്ത് പലരും ജോലി സ്ഥലങ്ങളിലും വീടുകളിലും മറ്റിടങ്ങളിലുമായി വെവ്വേറെ ചാര്‍ജറുകളാണ് കൊണ്ടുനടക്കുന്നത്. അതിനാല്‍ ആധുനിക ലോകത്തിന് ഭീഷണിയായി മാറുന്ന ഈമാലിന്യ ഭീഷണി ഏറുന്നു. ഇത് ഒരു പരിധിവരെ കുറക്കാനും പുതിയ ശ്രമത്തിനാവും. വൈകാതെ ലോകം മുഴുവന്‍ ഈ രീതി പിന്തുടരുമെന്ന് പ്രതീക്ഷിക്കാം

മൊബൈല്‍ കമ്പനികളുടെ പകല്‍ക്കൊള്ള

മൊബൈല്‍ കമ്പനികളുടെ പകല്‍ക്കൊള്ള
 
വോഡഫോണ്‍ കമ്പനിയുടെ ബില്ലിങ്ങില്‍ വന്ന ചില അബദ്ധങ്ങള്‍ പല കുറി ശ്രദ്ധയില്‍ പെടുത്തിയിട്ടും തിരുത്തി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഞാന്‍ കഴിഞ്ഞയാഴ്ച ഐഡിയ പ്രീപെയ്ഡ് കണക്ഷനിലേക്ക് പോര്‍ട്ട് ചെയ്തത്.
നമ്പര്‍ മാറാതെ തന്നെ കണക്ഷന്‍ മാറ്റാവുന്ന സംവിധാനം പരീക്ഷിക്കാമെന്ന് ഞാനും വിചാരിച്ചു.
പോര്‍ട്ട് ചെയ്യാനുള്ള എന്റെ തീരുമാനമറിയിച്ചപ്പോള്‍ ഐഡിയ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് വാചാലനായി.
പോര്‍ട്ട് ചെയ്തുവന്നാല്‍ ഐഡിയ നെറ്റവര്‍ക്കിലേക്ക് മൂന്ന് സെക്കന്‍ഡിന് ഒരു പൈസ നിരക്കിലും മറ്റ് നമ്പറുകളിലേക്ക് രണ്ടു സെക്കന്‍ഡിന് ഒരു പൈസ നിരക്കിലും വിളിക്കാമെന്നും പറഞ്ഞു.
മറ്റൊന്നും ആലോചിച്ചില്ല.
കണക്ഷന്‍ മാറ്റിയ സന്തോഷത്തില്‍ ഉടന്‍ 300 രൂപയ്ക്ക് റീ ചാര്‍ജ് ചെയ്തു.
വിളിച്ചു നോക്കുമ്പോള്‍ ഒരു സെക്കന്‍ഡിന് 1.2 പൈസ.
കസ്റ്റമര്‍ കെയറില്‍ വിളിച്ചു.
അബദ്ധം മനസ്സിലായി.
ഈ ആനുകൂല്യം കിട്ടണമെങ്കില്‍ ആദ്യം അഞ്ചു രൂപയ്ക്ക് റീചാര്‍ജ് ചെയ്യണമായിരുന്നു.
300-ന് ചെയ്തതുകൊണ്ട് ആ ആനുകൂല്യം ലഭിക്കില്ല.
അപ്പോള്‍ ആ ആനുകൂല്യം തരാതിരിക്കാനാണ് കമ്പനിക്കിഷ്ടം എന്നെനിക്ക് മനസ്സിലായി.
അല്ലെങ്കില്‍ അത്തരം ഒരു നിബന്ധന വയ്ക്കാതെ പുതിയ വരിക്കാര്‍ക്കെല്ലാം കുറഞ്ഞ കോള്‍ നിരക്കെന്ന് പറഞ്ഞാല്‍ മതിയായിരുന്നല്ലൊ.
ഇനി തിരുത്താനും സംവിധാനമില്ലത്രെ.
കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവുമായുള്ള സംസാരം അവസാനിപ്പിച്ചപ്പോഴേയ്ക്കും ഒരു മെസേജ് വന്നു.
അവസാന കോള്‍ ചാര്‍ജ് 14 രൂപ.
കസ്റ്റമര്‍ കെയറില്‍ സംസാരിക്കാനും കാശ് കൊടുക്കണോ?
സംശയം തീര്‍ക്കാന്‍ ഒന്നു കൂടി വിളിച്ചു.
ആരേയും കിട്ടിയില്ല.
കമ്പൂട്ടറിനോട് കുറച്ച് സമയം സംസാരിക്കേണ്ടി വന്നു.
കോള്‍ നിര്‍ത്തിയപ്പോള്‍ വീണ്ടും വന്നു അടുത്ത മെസേജ്. 16 രൂപ.
പരീക്ഷിക്കാന്‍ ഒന്നു കൂടി വിളിച്ചു.
അതിനും വന്നു എട്ടു രൂപ ചാര്‍ജ്.
അരമണിക്കൂര്‍ കഴിഞ്ഞ വീണ്ടും ബന്ധപ്പെട്ടപ്പോള്‍ ഒരാളെ കിട്ടി.
ഹാവൂ സമാധാനമായി!
പരാതി ബോധിപ്പിച്ചപ്പോള്‍ മൂന്നു മണിക്കൂര്‍ കഴിഞ്ഞു മാത്രമേ ഞാന്‍ വിളിച്ച വിവരങ്ങള്‍ അവരുടെ കൈയില്‍ എത്തുകയുള്ളു, എന്ന് മറുപടി.
നേരം ഇരുട്ടി.
ഇനി നാളെയാവാം.
പിറ്റേ ദിവസം രാവിലെ തന്നെ എഴുന്നേറ്റ് കമ്പനിയെ വിളിച്ചു.
കഴിഞ്ഞദിവസം സംഭവിച്ചതിനെ കുറിച്ച് പറഞ്ഞു.
അവരുടെ ഭാഗത്ത് ഒരു കുഴപ്പവുമില്ലത്രെ.
ഞാന്‍ വിളിച്ചതിനു മാത്രമേ കുറവ് ചെയ്തിട്ടുള്ളുവെന്നും കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവുമായി അധിക സമയം ‘സൊള്ളി’യാല്‍ കാശ് പോവുമെന്നും മറുപടി.
ഞാന്‍ കമ്പ്യൂട്ടറിനോട് സംസാരിച്ചതിനും കാശ് പോയ കാര്യം വീണ്ടും ഓര്‍മ്മിപ്പിച്ചു.
കുറച്ച് സമയത്തിനുശേഷം തെറ്റ് സമ്മതിച്ചു.
ചെറിയ പിശക് സംഭവിച്ചിട്ടുണ്ട്.
24 മണിക്കൂറിനകം പരിഹരിച്ചു തരാം.(അങ്ങോട്ട് വിളിക്കാന്‍ നിമിഷങ്ങള്‍ മതി. ഇങ്ങോട്ടാണെങ്കില്‍ 24 മണിക്കൂര്‍).
കുറ്റം പറയരുതല്ലൊ. 24 മണിക്കൂറിനകം നഷ്ടപ്പെട്ട തുക തിരിച്ചു അക്കൗണ്ടില്‍ വന്നു.
കോള്‍ ചാര്‍ജ് വളരെ കൂടുതലായതിനാല്‍ കുറഞ്ഞ ചാര്‍ജില്‍ വിളിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്നന്വേഷിച്ചു വീണ്ടും ഒരു കസ്റ്റമര്‍ കെയര്‍ സെന്ററില്‍ പോയി.
ഒരു സംവിധാനമുണ്ട്.
‘മൈ ഗാങ്’ എന്ന പദ്ധതി.
28 രൂപയ്ക്ക് റീചാര്‍ജ് ചെയ്ത് അംഗത്വമെടുക്കാം.
ഈ ഗാങ്ങില്‍ അംഗത്വമെടുത്ത ആളുകളോട് സംസാരിക്കാന്‍ മിനിറ്റിന് 20 പൈസ മതി.
ഹാവൂ! എനിക്ക് കൂടുതല്‍ കോള്‍ വരുന്ന നമ്പറുകാരെയെല്ലാം 28 രൂപ നല്‍കി ഇതില്‍ അംഗങ്ങളാക്കി.
സമാധാനത്തോടെ ആദ്യ വിളി.
40 സെക്കന്‍ഡ് സംസാരിച്ചു.
കോള്‍ ചാര്‍ജ് ഒരു രൂപ.
കസ്റ്റമര്‍ കെയറില്‍ വിളിച്ചു.
പരാതി പറഞ്ഞപ്പോള്‍ മറുപടി വന്നു.
ഈ സ്‌കീമില്‍ ചേര്‍ന്ന് ആദ്യമായി വിളിക്കുമ്പോള്‍ ഒരു രൂപയാവും.
പിന്നത്തെ വിളി മുതല്‍ കുറഞ്ഞ നിരക്കേ വരൂ.
എന്തു ചെയ്യും? ഓരോരോ നിയമങ്ങളേ!
(ഓരോ ദിവസത്തേയും ആദ്യത്തെ കോളിന് കൂടിയ ചാര്‍ജെന്ന് പിന്നീട് തിരുത്തി.)
തുടര്‍ന്നുള്ള ഓരോ വിളികളുടെ ദൈര്‍ഘ്യവും ഈടാക്കിയ ചാര്‍ജും പരിശോധിച്ചു.
പലപ്പോഴും നിശ്ചിത തുകയേക്കാള്‍ കൂടുതല്‍ ഈടാക്കുന്നു.
കസ്റ്റമര്‍ കെയറില്‍ വിളിക്കുന്നു….ചെറിയ പിശക് സംഭവിച്ചിട്ടുണ്ടെന്ന് പറയുന്നു…
ഓരോ തവണ വിളിക്കുമ്പോഴും വിളിയുടെ ദൈര്‍ഘ്യവും, ഈടാക്കിയ ചാര്‍ജും പരിശോധിക്കേണ്ട അവസ്ഥ!
വിളിച്ച സമയത്തിന്റെ ദൈര്‍ഘ്യവും മൊബൈല്‍ സേവനദാതാക്കളുടെ സ്വഭാവവും അവര്‍ അയക്കുന്ന മെസേജും ഒന്നും ശ്രദ്ധിക്കാത്തവരും മനസ്സിലാക്കാത്തവരുമായ എത്രയോ പാവങ്ങള്‍ ഇന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു.
കോടിക്കണക്കിന് രൂപ ഈ വിധത്തില്‍ കമ്പനികള്‍ വിഴുങ്ങിക്കാണുമെന്ന ഉറപ്പ്!
ആരുണ്ട് പ്രതികരിക്കുന്നു?
പരാതിപ്പെടുന്നവര്‍ക്ക് പരിഹാരം ലഭിക്കുന്നു. അല്ലാത്തവര്‍ക്കോ?
(കെ.എം. നൗഫല്‍, അസി.പ്രഫസര്‍ ഓഫ് കോമേഴ്‌സ്, ഗവ.കോളേജ് കോടഞ്ചേരി, കോഴിക്കോട്)
http://www.alakkucompanycom/

മൊബൈല്‍ ഫോണ്‍, ലാപ്‌ ടോപ്‌ ബാറ്ററി : അടിസ്ഥാന വിവരങ്ങള്‍

മൊബൈല്‍ ഫോണ്‍,

ലാപ്‌ ടോപ്‌  ബാറ്ററി  : അടിസ്ഥാന വിവരങ്ങള്‍

ഇന്ന് മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ മിക്കവാറും ഇലക്ട്രോണിക്സ് ഉപകരണങ്ങളില്‍ ലിഥിയം അടിസ്ഥാനമാക്കിയുള്ള ബാറ്റെറികള്‍ ഉപയോഗിക്കപ്പെടുന്നു. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മറ്റൊരു തരം ബാറ്റെറികള്‍ ആണ് Zn/MnO2 ആല്‍കലൈന്‍ ബാറ്റെറികള്‍. എല്ലാ ബാറ്റെറികള്‍ പോലെ തന്നെ റീ ചാര്‍ജബള്‍ ലിഥിയം ബാറ്റെറികളും ഒരു കാല പരിധി കഴിഞ്ഞാല്‍ ഉപേക്ഷിക്കേണ്ടി വരും.
മറ്റു ബാറ്റെറികളില്‍ നിന്നു വ്യത്യസ്തമായി ലിഥിയം അയോണ്‍ പോളിമര്‍ ബാറ്റെറികള്‍ കൂടുതല്‍ ശക്തമായി സാന്ദ്രതയോടെ പായ്ക്ക് ചെയ്യപ്പെട്ടതാണ്. ഇത് ബാറ്റെറി ലൈഫ് കൂട്ടുന്നു. ലിഥിയം ഒരു ഭാരം കുറഞ്ഞ ലോഹം ആയത് കൊണ്ട് ഈ ബാറ്റെറികള്‍ പൊതുവേ ഭാരക്കുറവ് ഉള്ളതാണ് . ഈ ബാറ്റെറികളുടെ പ്രത്യേകത ഇത് എപ്പോള്‍ വേണമെങ്കിലും റീ ചാര്‍ജ് ചെയ്യാം എന്നുള്ളതാണ്. മറ്റു ചില ബാറ്റെറികളില്‍ ഒരു പ്രാവശ്യം ബാറ്റെറി മുഴുവന്‍ ആയി ചാര്‍ജ് തീര്‍ന്ന ശേഷം റീ ചാര്‍ജ് ചെയ്‌താല്‍ മാത്രമേ അതിന്റെ ഏറ്റവും നല്ല പെര്‍ഫോര്‍മന്‍സ് ലഭിക്കുകയുള്ളൂ. ഉദാഹരണത്തിന് നിക്കല്‍ ബാറ്റെറികളില്‍, കൂടുതല്‍ കാലം ഉപയോഗിക്കുമ്പോള്‍, ക്രിസ്ടലുകള്‍ രൂപപ്പെടുകയും ഇത് ബാറ്റെറി മുഴുവന്‍ ആയി റീ ചാര്‍ജ്  ചെയ്യുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്യും.
ലിഥിയം ബാറ്റെറികള്‍ ചാര്‍ജ് ചെയ്യുമ്പോള്‍ 80 % കപ്പാസിറ്റി പെട്ടെന്ന് റീ ചാര്‍ജ് ആകുന്നു. ബാക്കി ഭാഗം പതിയെ മാത്രം ചാര്‍ജ് ചെയ്യുന്നു. ഉദാഹരണത്തിന് റീ ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാത്ത അവസരത്തില്‍ ബാറ്റെറി 80 % ചാര്‍ജ് ആകാന്‍ ഒരു മണിക്കൂര്‍ എടുക്കുന്നെങ്കില്‍ അടുത്ത ഒരു മണിക്കൂര്‍ കൊണ്ട് മുഴുവന്‍ ആയി ചാര്‍ജ് ആകുന്നു. എല്ലാ ലിഥിയം അയോണ്‍ ബാറ്റെറികളും അനവധി തവണ റീ ചാര്‍ജ് ചെയ്യാം.എത്ര തവണ  ബാറ്റെറിയുടെ ചാര്‍ജ് സൈക്കിള്‍ നിശ്ചയിക്കുന്നു. ബാറ്റെറി മുഴുവന്‍ ആയി ഉപയോഗിച്ച് വീണ്ടും മുഴുവന്‍ ആയി റീ ചാര്‍ജ് ചെയ്യുന്നതിനെ ഒരു ചാര്‍ജ് സൈക്കിള്‍ എന്ന് വിളിക്കാം. അതായത് ബാറ്റെറിയിലെ മുഴുവന്‍ ചാര്‍ജ് ഉപയോഗിക്കുന്നതാണ് ഒരു ചാര്‍ജ് സൈക്കിള്‍. പക്ഷെ ഇതിന്റെ അര്‍ഥം ഒരു തവണ മാത്രം റീ ചാര്‍ജ് ചെയ്യുക എന്നല്ല. ഉദാഹരണത്തിന് മൊബൈല്‍ ഫോണ്‍ ബാറ്റെറി പകുതി ഉപയോഗിച്ച ശേഷം മുഴുവന്‍ ആയി ചാര്‍ജ് ചെയ്യുന്നു എന്ന് വെക്കുക. ഇത് പോലെ അടുത്ത ദിവസവും ബാറ്റെറി ചാര്‍ജ് കുറെ ഉപയോഗിച്ച ശേഷം വീണ്ടും മുഴുവന്‍ ആയി റീ ചാര്‍ജ് ചെയ്യുന്നു എങ്കില്‍ ഇത് ഒരു ചാര്‍ജ് സൈക്കിള്‍ ആയി മാത്രമേ കണക്കാക്കൂ. രണ്ടല്ല. ഇങ്ങനെ ബാറ്റെറി ചാര്‍ജ് സൈക്കിള്‍ ഒരു തവണ ആവാന്‍ പല ദിവസങ്ങള്‍ എടുക്കാം. അത് കൊണ്ട് തന്നെ ബാറ്റെറി മുഴുവന്‍ ആയി ഉപയോഗിച്ച് തീരും മുന്‍പേ തന്നെ റീ ചാര്‍ജ് ചെയ്യുക, അത് വഴി ചാര്‍ജ് സൈക്കിള്‍ മുഴുമിക്കാന്‍
അനുവദിക്കാതിരിക്കുക.  ഓരോ തവണ ചാര്‍ജ് സൈക്കിള്‍ മുഴുമിക്കുമ്പോഴും ബാറ്റെറിയുടെ കപ്പാസിറ്റി അല്പം കുറയുന്നു. എന്നാല്‍ ബാറ്റെറിയുടെ കപ്പാസിറ്റി തീരെ കുറയുവാന്‍ നിരവധി ചാര്‍ജ് സൈക്കിള്‍ എടുക്കും. ബാറ്റെറിയുടെ കപ്പാസിറ്റി തീരെ കുറഞ്ഞാല്‍ അത്  മാറ്റേണ്ടി വരും.

മൊബൈല്‍ ഫോണ്‍ ബാറ്ററി ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ലിഥിയം അയോണ്‍ ബാറ്റെറികളുടെ നല്ല ഉപയോഗത്തിന് അതിലെ ഇലക്ട്രോണുകള്‍ ചലിച്ചു കൊണ്ടിരിക്കേണ്ടത് അത്യാവശ്യം ആണ്.  അത് കൊണ്ട് തന്നെ മാസത്തില്‍ ഒരു തവണ എങ്കിലും ബാറ്റെറി 100 % റീ ചാര്‍ജ് ചെയ്തു മുഴുവനായും ഉപയോഗിക്കേണ്ടത് അത്യാവശ്യം ആണ്. ഫോണിലെ വൈഫൈ, ബ്ലുടൂത്ത്, ജി. പി. എസ്.  എന്നിവ ഓഫ്‌ ചെയ്തില്ല എങ്കില്‍ ബാറ്റെറി പെട്ടെന്ന് ഡൌണ്‍ ആകും. റേഞ്ച് കുറഞ്ഞ അല്ലെങ്കില്‍ റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളില്‍ ഫോണ്‍ ഓഫ്‌ ചെയ്യുക അല്ലെങ്കില്‍ ഫോണ എയര്‍ പ്ലെയ്ന്‍ മോഡിലേക്ക് മാറ്റുക. അങ്ങനെ ചെയ്തില്ലെങ്കില്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് സേര്‍ച്ച്‌ ചെയ്തു കൊണ്ടിരിക്കുക വഴി ബാറ്ററി  പെട്ടെന്ന് ഡൌണ്‍ ആകും.

ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് സെന്റര്‍, ബക്കളം

Tuesday, January 3, 2012

Monday, January 2, 2012

കുറഞ്ഞ ചിലവില്‍ internet

കുറഞ്ഞ ചിലവില്‍ Kerala BSNL  internet 
കുറഞ്ഞ ചിലവില്‍ Kerala BSNL internet
ഏറ്റവും കുറഞ്ഞ ചിലവില്‍ നല്ല സ്പീടുള്ള നെറ്റ് ഉപയോഗിക്കാന്‍ നമുക്കാശ്രയം കേരള bsnl മൊബൈല്‍ internet . മറ്റുള്ള കമ്പനികള്‍ 125 kbps ല്‍ നല്‍കുന്ന സ്പീട് അതിലും കുറഞ്ഞ നിരക്കില്‍ 250kbps ല്‍ നല്‍കുന്നത് bsnl മാത്രം
3GB Free GPRS usage for 30 days.To enable this package ,
send SMS GPRS89 to 53733 .You will be charged Rs.98 from the balance amount in your account.Make sure enough money is available in your account at the time of activation.
4GB night and 4GB day GPRS usage for 30 days.To enable this package ,send SMS GPRS199 to 53733 .You will be charged Rs.219 from the balance amount in your account.
Make sure enough money is available in your account at the time of activation.
10GB Free GPRS usage for 30 days.To enable this package ,send SMS GPRS245 to 53733 .You will be charged Rs.270 from the balance amount in your account.
Make sure enough money is available in your account at the time of activation.
15GB Free GPRS usage for 180 days.To enable this package ,send SMS GPRS503 to 53733 .You will be charged Rs.555 from the balance amount in your account.Make sure enough money is available in your account at the time of activation.
100MB Free GPRS usage for 3 days.
To enable this package ,send SMS GPRS13 to 53733 .
will be charged Rs.13 from the balance amount in your account
 .Make sure enough money is available in your account at the time of activation.
For any help to activate GPRS service ,
feel free to contact BSNL customer care.

Sunday, January 1, 2012

മിസ്ഡ് കോള്‍ തിരിച്ച് വിളിക്കുമ്പോള്‍ ശ്രദ്ധിക്കുക

മിസ്ഡ് കോള്‍ തിരിച്ച് വിളിക്കുമ്പോള്‍ ശ്രദ്ധിക്കുക

 

മുംബൈ: അറിയാത്ത അന്താരാഷ്ട്ര നമ്പറുകളില്‍ നിന്ന് മിസ്ഡ് കോള്‍ വന്നാല്‍ തിരിച്ചു വിളിക്കരുതെന്ന് ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കി. അറിയാത്ത നമ്പറുകളില്‍ നിന്നുള്ള മിസ് കോളുകള്‍ക്ക് തിരിച്ചുവിളിക്കാന്‍ ശ്രമിക്കരുത്. പ്രീമിയം നമ്പറുകളിലേക്ക് വിളിക്കുന്ന ഓരോ കോളിനും അപ്പുറമിരിക്കുന്ന തട്ടിപ്പുക്കാരന് പണം കിട്ടി കൊണ്ടിരിക്കുകയാണ്. വലിയ തുകയാണ് ഓരോ മിനിറ്റിനും കട്ട് ചെയ്യുന്നത്. ഉപഭോക്താക്കളില്‍ നിന്ന് തുടര്‍ച്ചയായി പരാതി ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. അംഗീകാരമില്ലാത്ത അന്താരാഷ്ട്രഎക്സ്റ്റന്‍ഷനിലേക്ക് വിളിക്കുന്നതിലൂടെ മിനിറ്റിന് ഏകദേശം 20 രൂപവച്ചാണ് നഷ്ടപ്പെടുന്നത്. പ്രീപെയ്ഡ് ഉപഭോക്താക്കളാണ് ഈ തട്ടിപ്പിന് അധികവും ഇരയാവുന്നത്. +264, 239, 234, 960 എന്നിവയില്‍ തുടങ്ങുന്ന നമ്പരുകളില്‍ നിന്ന് നിങ്ങള്‍ക്ക് മിസ്ഡ് കാള്‍ കിട്ടിയെങ്കില്‍ അതിലേയ്ക്ക് വിളിയ്ക്കാതിരിയ്ക്കുക. ഈ അന്താരാഷ്ട്രനമ്പറുകളിലേക്കുള്ള കോളുകളിലൂടെയാണ് പ്രധാനമായും തട്ടിപ്പ് നടക്കുന്നത്. മാലിദ്വീപ്, നൈജീരിയ, ഡീഗോ ഗാര്‍ഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിയ്ക്കുന്നത്. ഈ നമ്പറുകളിലേക്ക് വിളിക്കരുതെന്ന് ബി.എസ്.എന്‍.എല്‍ ഇതിനകം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു

പുതിയ തട്ടിപ്പ്


മൊബൈല്‍ കമ്പനികള്‍ പുതിയ sms തട്ടിപ്പുമായി എത്തിയിരിക്കുന്നു കരുതിയിരിക്കുക .
ഇതോടൊപ്പം കൊടുത്തിരിക്കുന്ന മൊബൈല്‍ സ്ക്രീന്‍ ഷോട്ടുകള്‍ ശ്രദ്ധിക്കുക ഇത് നിങ്ങളുടെ സര്‍വ്വീസ് പ്രൊവൈഡേര്‍ അയക്കുന്ന sms മെസേജ് ആണ് 

ഇത് ലഭിച്ചാല്‍ വായിക്കാനായി ഓക്കേ ബട്ടന്‍ അമര്‍ത്തിയാല്‍ നിങ്ങളുടെ 30 രൂപ പോയി എന്നര്‍ത്ഥം .ഓക്കേ ബട്ടന്‍ അമര്‍ത്തിയാല്‍ പിന്നെ ഈ മെസേജിന്റെ പൊടി പോലും കണ്ടെത്താനാവില്ല .കാരണം ഈ മെസേജ് നമ്മുടെ ഇന്‍ ബോക്സില്‍ സെവാകുന്നില്ല .അതായത് സാധാരണ നമ്മള്‍ മെസേജ് വായിക്കുന്നത് പോലെ ഇവനെ കൈകാര്യം ചെയ്‌താല്‍ കാശുപോകും .കളര്‍ മൊബൈലുകള്‍   പകല്‍ നേരങ്ങളില്‍  ഔട്ട്‌ ഡോറില്‍ ഉപയോഗിക്കുമ്പോള്‍ വ്യക്തമായി ഒന്നും കാണാന്‍ സാധിക്കാത്തതിനാലും ,ഡ്രൈവ് ചെയ്യുമ്പോഴോ മറ്റു തിരക്കിനിടയിലോ ശ്രദ്ധിക്കാതെ റെഡ് ബട്ടന്‍ ഒഴികെ  ഏതു  ബട്ടന്‍ അമര്‍ത്തിയാലും പണം പോകും ,ആയതിനാല്‍ വരുന്ന sms കരുതലോടെ മാത്രം തുറക്കുക