വീഡിയോകോണ്‍ മൊബൈല്‍ സേവനം നിര്‍ത്തി
കൊച്ചി. 2 ജി സ്‌പെക്‌ട്രം ലൈസന്‍സ് റദ്ദാക്കപ്പെട്ട വീഡിയോകോണ്‍ മൊബൈല്‍ സര്‍വീസ് രാജ്യത്തെ ലക്ഷക്കണക്കിന് ഉപയോക്‌താക്കള്‍ക്ക് ഒരറിയിപ്പും നല്‍കാതെ സേവനം നിര്‍ത്തി. ഇതോടെ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം പ്രയോജനപ്പെടുത്താനുള്ള അവസരം ഉപയോക്‌താക്കള്‍ക്കു നഷ്‌ടമായി.
2021 വരെ കാലാവധിയുള്ള മൊബൈല്‍ സിമ്മുകളുടെ രജിസ്‌ട്രേനാണു കമ്പനി റദ്ദ് ചെയ്‌തിരിക്കുന്നത്. ഗുജറാത്ത്, മഹാരാഷ്‌ട്ര, തമിഴ്‌നാട് സംസ്‌ഥാനങ്ങളില്‍ ഇപ്പോഴും കമ്പനി സേവനം ലഭ്യമാക്കുന്നതായി വീഡിയോകോണ്‍ മൊബൈല്‍ സര്‍വീസില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നു.
സംസ്‌ഥാനത്ത് 20,000 -നു മേല്‍ കണക്ഷനുകള്‍ കമ്പനിക്കുണ്ടായിരുന്നു. ഉപയോക്‌താക്കളുടെ ഫോണില്‍ ബാലന്‍സ് ശേഷിക്കേയാണു കമ്പനി സേവനം നിര്‍ത്തിയത്. മൊബൈല്‍ റീചാര്‍ജിംഗ് സേവനം നടത്തുന്നവരുടെ കണക്ഷനുകളും കമ്പനി റദ്ദാക്കി. ഇത്തരം സിമ്മുകളിലും ബാലന്‍സ് ശേഷിക്കുന്നു. കമ്പനിയിലെ വിതരണക്കാര്‍, ജീവനക്കാര്‍ എന്നിവരുടെ നമ്പരുകളും പോര്‍ട്ടബിലിറ്റി സംവിധാനം പ്രയോജനപ്പെടുത്താതെ വിച്‌ഛേദിച്ചു.
ഇതുകാരണം ഉപഭോക്‌താക്കള്‍ക്കു സേവനം വിച്‌ഛേദിച്ചതിനെ സംബന്ധിച്ച് അന്വേഷിക്കാനും സാധിക്കുന്നില്ല. വീഡിയോകോണിന്റെ സിംകാര്‍ഡ് മൊബൈലിലിട്ടാല്‍ ഇന്‍വാലിഡ് സിം എന്നാണ് എഴുതിവരിക. ഇതിലേക്കു വിളിച്ചാല്‍ നമ്പര്‍ നിലവിലില്ലെന്ന മറുപടിയും ലഭിക്കും. മാര്‍ച്ച് പകുതിയോടെയാണു സേവനം വിച്‌ഛേദിച്ചത്. ഇതിനു മുമ്പ് ഉപഭോക്‌താക്കള്‍ തിരിച്ചറിയല്‍ രേഖ നല്‍കണമെന്നു ഫോണിലേക്കു സന്ദേശം അയച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച് കസ്‌റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടപ്പോള്‍ കമ്പനി നിര്‍ത്തുന്നതിനെക്കുറിച്ചറിയിക്കുകയോ മറുപടി നല്‍കുകയോ ചെയ്‌തിരുന്നില്ല.
നിലവിലെ നമ്പര്‍ നിലനിര്‍ത്തി മറ്റു കമ്പനികളുടെ കണക്ഷനെടുക്കാന്‍ എറണാകുളം ദേവികുളങ്ങരയിലെ വീഡിയോക്കോണ്‍ ഓഫീസില്‍ തിരിച്ചറിയല്‍ രേഖയും ഫോട്ടോയുമായി എത്തിയാല്‍ മതിയെന്നും സിം താല്‍ക്കാലികമായി പ്രവര്‍ത്തനക്ഷമമാക്കി നല്‍കാമെന്നും ഉടന്‍തന്നെ നമ്പര്‍ മറ്റു കമ്പനിയിലേക്കു മാറ്റണമെന്നും കമ്പനിയിലെ പഴയ ജീവനക്കാര്‍ പറയുന്നു. എന്നാല്‍ നിലവില്‍ കമ്പനിയുമായി ബന്ധപ്പെടാന്‍നുള്ള നമ്പര്‍ നല്‍കുന്നില്ല
വീഡിയോകോണിന്‍റെ ഈ തട്ടിപ്പിനെതിരെ ശക്തമായി പ്രതികരിക്കാന്‍ വരുന്ന ഓണക്കാലം മലയാളികള്‍ വേണ്ട വിധത്തില്‍ ഉപയോഗിക്കണം .ഈ കമ്പനിയുടെ ഒരു ഉല്‍പ്പന്നവും ഇനിമേലില്‍ വാങ്ങാതിരിക്കുകയും മറ്റുള്ളവരെ പിന്തിരിപ്പിക്കുകയും ചെയ്യണം.എന്ത് ഉല്‍പ്പന്നം വാങ്ങിയാലും യാതൊരു മുന്നറിയിപ്പുമില്ലാതെ കമ്പനി അതിനുള്ള സര്‍വ്വീസ് നിറുത്തി വയ്ക്കും.നമ്മുടെ പൈസ പോകുന്നത് മാത്രം മിച്ചം.പ്രീയ ഇലക്ട്രോണിക്സ്,ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍മാരെ ,സുഹൃത്തുക്കളെ ഈ വിവരം എത്രയും വേഗത്തില്‍ നാടൊട്ടുക്കും പരത്തൂ....
No comments:
Post a Comment