Sunday, February 12, 2012

ത്രീ ഡി മൊബൈല്‍ ഫോണ്‍

           ത്രീ ഡി മൊബൈല്‍ ഫോണ്‍
പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ ഇന്റെക്സ്‌ 3D Touch മൊബൈല്‍ ഫോണ്‍ പുറത്തിറക്കി .സാധാരണ ചിത്രങ്ങളെ ലളിതമായി 3D ഫോര്‍മാറ്റിലേക്ക് മാറ്റാന്‍ ഈ ഫോണിനു കഴിയും.3D ദൃശ്യങ്ങള്‍ ആസ്വദിക്കാനായി 2 കണ്ണടകളും ഈ ഫോണിനൊപ്പം ലഭിക്കും .കൂടാതെ പത്ത്‌ 3D സിനിമകള്‍  പ്രീ ലോഡ്‌ ചെയ്ത 4 GB മെമ്മറി കാര്‍ഡും സൌജന്യമാണ്.ഡ്യുവല്‍ സിം സൌകര്യമുള്ള ഈ ഫോണില്‍ വിവിധ പോപ്പുലര്‍ ഗയിമുകളും അടങ്ങിയിട്ടുണ്ട് .വില 3690 രൂപ
ഫീച്ചേര്‍സ് നോക്കുക.
  • Dual SIM (GSM+GSM)
  • 2.8-inch 262K touch screen display
  • 2MP camera with flash
  • 12mm thick and weighs 116g
  • Phone book – 2000, SMS- 500
  • FM Radio, Audio and Video Player
  • Audio Equalizer, Sound Recorder, Torchlight
  • Bluetooth, EDGE/ GPRS/ WAP
  • 66.7 MB Internal memory, Expandable memory up to 16 GB
  • 1100mAh battery that offers up to 400h standby and 4h talk time
It comes with popular games like Crazy Birds, Fruit Ninjia, Pentachess, Call of Atlantis, Yumsters and an enhanced experience of accessing social networking sites such as Google, Yahoo and Facebook make this phone a must-have.
It supports both English and Hindi languages. The INTEX Zone has various functions like Answering Machine, Mobile Tracker, Auto Call Record, Google, MSN, Yahoo, Facebook and Games.  It comes with 4GB free Multimedia Card with 10 pre-loaded films.
The INTEX AVATAR is priced at Rs. 3,690 and is available at more than 15,000 distributors and reseller outlets, at 70 INTEX SQUARES (exclusive retail stores) and several hypermarkets across the country.

Friday, February 3, 2012

മൊബൈല്‍ നിരക്കുകള്‍ കൂടും

 കേരളത്തില്‍ യൂണിനോര്‍, വീഡിയോകോണ്‍ , എയര്‍ സെല്‍ എന്നിവയുടെ ലൈസന്‍സുകളാണ്‌ റദ്ദാക്കപ്പെടുക.
സ്പെക്‌ട്രം കേസില്‍ സുപ്രധാനമായ ഒരു വിധിയില്‍ മുന്‍ ടെലികോം മന്ത്രി എ രാജ നല്‍കിയ 2 ജി സ്പെക്ട്രം ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദ് ചെയ്തു. 2008 ജനുവരി പത്തിന്‌ ശേഷം നല്‍കിയ 122 ലൈസന്‍സുകളാണ്‌ റദ്ദ് ചെയ്തിട്ടുള്ളത്. ഇതു സംബന്ധിച്ചിട്ടുള്ള നടപടി ക്രമങ്ങള്‍ നാലു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ലൈസന്‍സുകള്‍ ലേലം ചെയ്തു നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്‍ ട്രായിയെ സമീപിക്കാം. 11 കമ്പനികള്‍ ക്ക് നല്‍കിഅ ലൈസന്‍സുകളാണ്‌ റദ്ദാകുക. ലൂപ്, വീഡിയോകോണ്‍, യൂണിനോര്‍, ടാറ്റാ ടെലി തുടങ്ങിയവയാണ്‌ ഇതിലെ പ്രബലര്‍. കേരളത്തില്‍ യൂണിനോര്‍, വീഡിയോകോണ്‍ , എയര്‍ സെല്‍ എന്നിവയുടെ ലൈസന്‍സുകളാണ്‌ റദ്ദാക്കപ്പെടുക. മൊബൈലുകളെ തത്ക്കാലം ഇത് ബാധിക്കുകയില്ല. യൂണീടെക്കിനും സ്വാനിനും ടാറ്റാ ടെലിക്കും പിഴയും വിധിച്ചിട്ടുണ്ട്‌.
: 2ജി സ്‌പെക്ട്രം കേസില്‍ 122 കമ്പനികളുടെ ലൈസന്‍സ് സുപ്രീംകോടതി റദ്ദാക്കിയ നടപടി ഉപഭോക്താക്കള്‍ക്കും തിരിച്ചടിയാവും. കോടതി വിധി 2ജി സേവനങ്ങളുടെ നിരക്ക് കുത്തനെ ഉയര്‍ത്തുന്നതിനൊപ്പം മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് നിരക്കിലും വര്‍ധനക്ക് വഴിയൊരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2ജി ലൈസന്‍സുകള്‍ കുറഞ്ഞ നിരക്കില്‍ അനുവദിച്ചതിന്റെ ഗുണഭോക്താക്കളുടെ പട്ടികയില്‍ കോടിക്കണക്കിന് വരുന്ന ടെലികോം ഉപഭോക്താക്കള്‍ക്കും ഒഴിഞ്ഞുനില്‍ക്കാനാവില്ല. ലൈസന്‍സുകള്‍ കുറഞ്ഞ നിരക്കില്‍ ലഭിച്ചതോടെയാണ് ഈ സേവനങ്ങള്‍ വളരെ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് സാധിച്ചത്.

2ജി ലൈസന്‍സ് ലഭിച്ചതിലൂടെ ഒട്ടേറെപുതിയ സേവനദാദാക്കള്‍ ഇന്ത്യയില്‍ എത്തി. ഇതോടെ മൊബൈല്‍ സേവനങ്ങളുടെ നിരക്കും കുത്തനെ കുറഞ്ഞു.

നാലു മാസത്തിനകം 2ജി ലൈസന്‍സിന്റെ പുതിയ ലേലം നടക്കുമ്പോള്‍ ഫീസ് നിരക്ക് കുത്തനെ വര്‍ധിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. 2ജി സേവനങ്ങളുടെ അഞ്ചിരട്ടിയെങ്കിലുമായിരുന്നു തൊട്ടു പിറകെ വന്ന 3ജി സേവനങ്ങളുടെ നിരക്ക്. ഇതിനുള്ള ലൈസന്‍സ് ലഭിയ്ക്കുന്നതിന് ചെലവായത് 2ജി ലൈസിന്‍ പത്തിരട്ടി തുകയും.

പുനര്‍ലേലത്തില്‍ 3ജി ലൈസന്‍സിന്റെ 1.5 ഇരട്ടിയെങ്കിലുമായിരിക്കും 2ജി ലൈസന്‍സ് ഫീസിനുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ഇത്ര വലിയ തുക ഇപ്പോഴത്തെ സാഹചര്യത്തില്‍ കമ്പനികള്‍ 2ജി ലൈസന്‍സിനായി മുടക്കാനുള്ള സാധ്യത വിരളമാണ്. എങ്കിലും നിലവിലെ ലൈസന്‍സ് നഷ്ടപ്പെടാതിരിയ്ക്കുന്നതിനായി ചില വന്‍കിട കമ്പനികള്‍ക്കെങ്കിലും തുക മുടക്കിയേ തീരൂ. ഈ സാഹചര്യത്തില്‍ നിരക്കില്‍ കാര്യമായ വര്‍ധന ഉറപ്പാണ്. അതുകൊണ്ടു തന്നെ സേവനങ്ങളുടെ നിരക്കും കുത്തനെ ഉയരും.

നിലവില്‍ ഓരോ സര്‍ക്കിളുകളിലും 12-13 കമ്പനികള്‍ വീതം മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. സുപ്രീം കോടതി ഉത്തരവോടെ ഇത് അഞ്ചോ ആറോ ആയി ഇടിയും. കൂടുതല്‍ കമ്പനികള്‍ രംഗത്തുവന്നതോടെ ഉണ്ടായ മല്‍സരമാണ് മൊബൈല്‍ നിരക്കുകള്‍ കുത്തനെ കുറയാന്‍ ഇടയാക്കിയത്. വിപണിയിലെ മത്സരം കുറയുന്നതോടെ നിരക്ക് വര്‍ദ്ധിപ്പിയ്ക്കാന്‍ കമ്പനികള്‍ മുതിരും. ആത്യന്തികമായി 2ജി സ്‌പെക്ട്രം കേസിലെ വിധി ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയാവുന്നത് ഇങ്ങനെയൊണ്.