Monday, April 2, 2012

ഊര്‍ജോപയോഗം 75% കുറവുള്ള പുതിയ റിഫ്ലക്ടീവ്‌ ഡിസ്‌പ്ലെയുമായി എല്‍ .ജി


ഊര്‍ജോപയോഗം 75% കുറവുള്ള

പുതിയ റിഫ്ലക്ടീവ്‌ ഡിസ്‌പ്ലെയുമായി

എല്‍ .ജി


Submitted by adarshpillai on Tue, 01/06/2009 - 20:39 ആംബിയന്റ്‌ ലൈറ്റിങ്ങിനെ ആശ്രയിച്ച്‌ പ്രസരണാവസ്ഥയില്‍ നിന്ന്‌ പ്രതിഫലനാവസ്ഥയിലേക്കും തിരിച്ചും (reflective to transmissive mode) അതിവേഗം മാറാവുന്ന പുതിയ എല്‍സിഡി പാനല്‍ എല്‍ജി ഡിസ്‌പ്ലെ വികസിപ്പിച്ചു. 14.1 ഇഞ്ച്‌ വലിപ്പമുള്ള നോട്ട്ബുക്കുകളില്‍ ഉപയോഗിക്കാൻ സജ്ജമായ ഡിസ്പ്ലേ പാനലാണിത്‌. "ബാക്ക് ലൈറ്റ്‌ ഡേറ്റ സിഗ്നല്‍ സ്വിച്ചിങ്‌ ടെക്നോളജി" എന്ന പുതിയ സാങ്കേതികവിദ്യയാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. പിൻവെളിച്ചം പ്രസരിപ്പിക്കുന്ന പാനലുകളിലെ റിഫ്ലക്ഷൻ പ്ലേറ്റുകള്‍ ഉപയോഗിച്ചാണ്‌ ഇതിന്റെ പ്രവര്‍ത്തനം. സമൃദ്ധമായ പകല്‍വെളിച്ചത്തില്‍ റിഫ്ലക്‍ടീവ് മോഡില്‍ പ്രവര്‍ത്തിക്കാനും ആംബിയന്റ്‌ ലൈറ്റിങ്‌ കുറവുള്ള മുറിക്കകങ്ങളിലും രാത്രിവേളകളിലും ഉടനടി ട്രാൻസ്മിസീവ്‌ മോഡിലേക്ക്‌ മാറാനും കഴിവുള്ള ആദ്യ എല്‍.സി.ഡി പാനലാണ്‌ ഇതെന്ന്‌ എല്‍.ജി അവകാശപ്പെടുന്നു.

മോഡുകള്‍ തമ്മില്‍ മാറാൻ ഒരു ബട്ടണ്‍ അമര്‍ത്തേണ്ടതുണ്ട്‌. എന്നാല്‍ റിഫ്ലക്ടീവ്‌ മോഡ്‌ ഉപയോഗിക്കുന്നതിലൂടെ ഇതേ വലിപ്പമുള്ള എല്‍സിഡി പാനലുകള്‍ക്ക്‌ ആവശ്യമാകുന്നതിന്റെ 75% ഊര്‍ജ്ജം മാത്രം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കാൻ പുതിയ ഡിസ്പ്ലേക്ക്‌ കഴിയും. ഊര്‍ജലാഭത്തിന്‌ പുറമേ, സൂര്യവെളിച്ചത്തില്‍ 9:1 കോണ്‍ട്രാസ്റ്റ്‌ റേഷ്യോ പ്രദാനം ചെയ്യാനും ഈ സാങ്കേതികവിദ്യക്ക്‌ സാധിക്കും. സാധാരണ എല്‍സിഡി പാനലുകളില്‍ 2:1, 3:1 എന്നിങ്ങനെയാണ്‌ ലഭ്യമായ കോണ്‍ട്രാസ്റ്റ്‌ റേഷ്യോ. ലോസാഞ്ചലസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്‌ ഷോ 2009ല്‍ പുതിയ ഡിസ്പ്ലേ പ്രദര്‍ശനത്തിനെത്തും.
ലാപ്ടോപ്പുകളുടെ ബാറ്ററി ലൈഫ്‌ ഗണ്യമായി കൂട്ടാൻ പുതിയ കണ്ടുപിടുത്തം വഴിവെക്കുമെന്ന്‌ എല്‍ജി ഡിസ്പ്ലേയുടെ വൈസ്‌ പ്രസിഡന്റും എല്‍സിഡി ലബോറട്ടറി തലവനുമായ ബയോങ്‌ കാങ്‌ അവകാശപ്പെട്ടു.

No comments:

Post a Comment