മടക്കാനും ചുരുട്ടാനും സാധിക്കുന്ന ടാബ്ലെറ്റുമായി സാംസംഗ്
സാംസംഗ് ടാബ്ലറ്റ് വിപണിയില്‍ ഒരു അത്ഭുതം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. ഇനി പുറത്തിറങ്ങാന്‍ പദ്ധതിയിടുന്ന ടാബ്ലറ്റുകള് നിലവില്‍ മാര്‍ക്കറ്റിലുള്ള എല്ലാ ടാബ്ലറ്റുകളേയും കടത്തിവെട്ടും. ടാബ്ലറ്റുകളില് ഇപ്പോള്‍ കട്ടിംഗ് എഡ്ജ് ടെക്നോളജി ഉപയോഗപ്പെടുത്തുന്നുണ്ട്. ഈത്തരം ടാബ്ലറ്റുകള് ചെറുതും, വേഗതയും പ്രവര്‍ത്തനക്ഷമത കൂടിയവയുമാണ്.
ഒരു പടി മുന്നിലാണ് സാംസംഗ്. സാംസംഗ് ഇപ്പോള്‍ പുറത്തിറക്കുന്നത് കണ്‍സപ്റ്റ് ടാബ്ലറ്റ് കമ്പ്യൂട്ടറുകളാണ് . അവ കണ്ടാല്‍ വേറേതോ ലോകത്തു നിന്നും ഇറങ്ങി വന്നവയെ പോലെ തോന്നും. ഇതുവരെ കണ്ടു പരിചയിച്ചവയില്‍ നിന്നും അത്രയ്ക്ക് വ്യത്യസ്തമാണ് ഈ പുതിയ ടാബ്ലറ്റ്
ഇവയില്‍ പ്രതീക്ഷിക്കപ്പെടുന്ന ഫീച്ചറുകള്‍: ഫ്ളെക്സിബിള്‍, സുതാര്യമായ സ്ക്രീന്‍, ഹോളോഗ്രഫിക് ഡിസ്പ്ലേ, വലിപ്പം ക്രമീകരിക്കാനുള്ള സംവിധാനം സാംസംഗ് ഈയിടെ പുരത്തിറക്കിയ ഒരു വീഡിയോയില്‍ കണ്‍സപ്റ്റ് ടാബ്ലറ്റ് കമ്പ്യൂട്ടറിനെ കുറിച്ച് പറയുന്നുണ്ട്. ഇറങ്ങാന്‍ പോകുന്ന സാംസംഗ് ഉല്പന്നത്തെ കുറിച്ച് ഉപഭോക്താക്കളില്‍ ഒരു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാംസംഗ് ഇങ്ങനെയൊരു വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
മടക്കാനും ചുരുട്ടാനും വരെ സാധിക്കും വിധം വളരെ ഫ്ളെക്സിബിള്‍ ആണ് ഈ വരാനിരിക്കുന്ന സാംസംഗ് ടാബ്ലറ്റ് കമ്പ്യൂട്ടര്‍. അതായത് മടക്കിയോ ചുരുട്ടിയോ വെക്കാം. മാത്രമല്ല ഇത് പൂര്‍ണ്ണമായും സുതാര്യവുമാണ്. അങ്ങനെ കാഴ്ചയില്‍ ഒരു ഇലക്ട്രോണിക് ഉപകരണമാണ് എന്നു പോലും തോന്നിപ്പിക്കാത്ത ഒന്നാണ് ഈ സാംസംഗ് ഉല്‍പന്നമെന്നാണ് വീഡിയോയില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റുന്നത്. സ്പര്‍ശിക്കാന്‍ സാധിക്കുന്ന ഒരു ബട്ടണ്‍ പോലും ഇതിലില്ല. ഒരു ഗ്ലാസ് പേപ്പറിലേക്ക് നോക്കും പോലെയിരിക്കും. ഈ ടാബ്ലറ്റിന്റെ വലിപ്പം ക്രമീകരിക്കാന്‍ സാധിക്കും എന്നതാണ് എടുത്തു പറയത്തക്ക മറ്റൊരു പ്രത്യേകത.
ഇതു യഥാര്‍ത്ഥത്തില്‍ ആ ടാബ്ലറ്റില് സംഭവിക്കുകയാണെങ്കില്‍ ഉപയോക്താക്കള്‍ക്ക് വളകരെ സൗകര്യപ്രദമായിരിക്കും. കാരണം, ഓരോരുത്തരുടേയും ആവശ്യങ്ങളും ജോലികളും എല്ലാം വ്യത്യസ്തമായിരിക്കും. അപ്പോള്‍ ആവശ്യനുസരണം ഓരോരുത്തര്‍ക്കും അവരവരുടെ ടാബ്ലറ്റിന്റെ വലിപ്പം ക്രമീകരിക്കാമല്ലോ. അതായത്, വീഡിയോ, ഫോട്ടോ എന്നിവ കാണാന്‍ വലിയ സ്ക്രീന്‍ വേണ്ടി വരും. അതേ സമയം പെട്ടെന്നുള്ള വെബ് ബ്രൗസിംഗിനും മെസ്സെജുകള്‍ അയക്കാനും ചെറിയ സ്ക്രീന്‍ മതിയാകും. വീഡിയോ കോള്‍ സംവിധാനവും ഈ പുതിയ സാംസംഗ് ടാബ്ലറ്റില് ഉണ്ടാവും എന്നാണ് വീഡിയോയില്‍ നിന്നും മനസ്സിലാകുന്നത്.
ഇതിന്റെ ഹോളോഗ്രാഫിക് ഡിസ്പ്ലേ സംവിധാനം ചിത്രങ്ങള്‍ ത്രിമാന രൂപത്തില്‍ കാണാന്‍ സഹായിക്കുന്നു. സ്ക്രീനില്‍ തന്നെ ഇത്രയധികം പുതുമയും വ്യത്യസ്തതയുമുള്ള ഫീച്ചറുകളുണ്ടെങ്കില്‍ ഇതിന്റെ സ്ക്രീന്‍ എഎംഒഎല്ഡഇഡിയുടെ അപ്ഡേറ്റഡ് വേര്‍ഷനായിരിക്കണം. ഏതായാലും ഇഷ്ടമുള്ള വലിപ്പത്തിലേക്ക് മാറ്റാന്‍ സാധിക്കുന്ന ഈ പുതിയ സാംസംഗ് ടാബ്ലറ്റ് കമ്പ്യൂട്ടറിന്റെ വരവിനായി നമുക്ക് കാത്തിരിക്കാം.

No comments:
Post a Comment