Saturday, April 14, 2012

ഇന്ത്യയില്‍ ‘4ജി’ സേവനം ആരംഭിച്ചു!

               ഇന്ത്യയില്‍ ‘4ജി’ സേവനം ആരംഭിച്ചു!

കാത്തുകാത്തിരുന്ന നാലാം തലമുറ (4ജി) മൊബൈല്‍ സേവനം ഇന്ത്യയിലുമെത്തി. ഇന്ത്യയില്‍ ആദ്യമായി 4ജി സേവനങ്ങള്‍ അവതരിപ്പിച്ചത് എയര്‍‌ടെല്ലാണ്.3 ജിയെ അപേക്ഷിച്ച് അതിവേഗ ഡാറ്റ കൈമാറ്റം സാധ്യമാക്കുന്ന സാങ്കേതികവിദ്യയാണ് 4ജി. ഇതുമൂലം ഇന്റര്‍നെറ്റ് സൌകര്യവും വീഡിയോ കോണ്‍ഫറന്‍സിംഗും 3ജി അപേക്ഷിച്ച് 4ജിയില്‍ പത്തിരട്ടി വേഗത്തില്‍ സാധ്യമാകും. കോല്‍ക്കത്തയിലാണ് ഇന്ത്യയില്‍ ആദ്യമായി 4ജി സേവനം എയര്‍ടെല്‍ അവതരിപ്പിച്ചത്.

ഇന്ത്യയില്‍ എയര്‍ടെല്ലിനെ കൂടാതെ റിലയന്‍സിനും എയര്‍ടെല്ലിനുമൊക്കെ ബ്രോഡ്ബാന്‍ഡ് വയര്‍ലെസ് ലൈസന്‍സുണ്ടെങ്കിലും എയര്‍ടെല്‍ ആണ് ആദ്യമായി 4ജി സേവനം ആരംഭിച്ചിരിക്കുന്നത്. ഇന്ന് വിപണിയില്‍ ലഭ്യമായ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണുകളെല്ലാം 4ജിയെ പിന്തുണയ്ക്കുന്നുണ്ട്. ഇപ്പോഴുള്ള 3ജി സര്‍വീസ് വഴി 21 എം‌ബി വരെ വേഗതയാണ് ലഭിക്കുക. എന്നാല്‍ പുതിയ 4ജി സര്‍വീസ് വഴി 100 എം‌ബി വരെ സ്പീഡ് ലഭിക്കും.

4ജി സേവനം ഉപയോഗിച്ച് പ്രതിമാസം 6 ജിബി ഡാറ്റ ഡൌണ്‍‌ലോഡ് ചെയ്യാന്‍ 999 രൂപയാണ് എയര്‍‌ടെല്‍ ഈടാക്കുക. 1,399 രൂപയുടെയും 1,999 രൂപയുറ്റെയും രണ്ട് പ്ലാനുകള്‍ കൂടി എയര്‍‌ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്. കൊല്‍‌ക്കത്തെയെ കൂടാതെ കര്‍ണാടക, പഞ്ചാബ്, മഹാരാഷ്ട്ര (മുംബൈ ഇല്ല) എന്നിവിടങ്ങളില്‍ 4ജി സേവനങ്ങള്‍ നല്‍‌കുന്നതിനും എയര്‍‌ടെല്ലിന് അനുമതിയുണ്ട്.

No comments:

Post a Comment