Monday, April 2, 2012

ഇനി വയര്‍ലെസ് പവര്‍ചാര്‍ജ്ജര്‍

ഇനി വയര്‍ലെസ് പവര്‍ചാര്‍ജ്ജര്‍

 

 ടോക്കിയോ: വയര്‍ക്കുരുക്കുകളില്ലാതെ മൊബൈലും ലാപ്‌ടോപ്പുമെല്ലാം ചാര്‍ജ്ജ് ചെയ്യാവുന്ന ഉപകരണവുമായി ജപ്പാന്‍ കമ്പനി രംഗത്ത്. ഒരേ സമയം ഒന്നിലധികം ഉപകരണങ്ങള്‍ ചാര്‍ജ്ജ് ചെയ്യാവുന്ന സംവിധാനം ഫുജിട്‌സു എന്ന കമ്പനിയാണ് അവതരിപ്പിച്ചത്. ഉപകരണത്തിന്റെ പ്രാഥമിക രൂപം കമ്പനി ഒസാക ഫ്രിഫെക്ചര്‍ സര്‍വകലാശാലയില്‍ നടന്ന സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

ബ്ലൂടൂത്തിന്റെയും മറ്റും മാതൃകയില്‍ ചാര്‍ജ്ജറില്‍ നിന്നും പുറപ്പെടുന്ന കാന്തിക തരംഗങ്ങളെ വൈദ്യുതിയാക്കി മാറ്റിയാണ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ്ജ് ചെയ്യുക. 2012 ഓടെ വ്യാവസായികാടിസ്ഥാനത്തില്‍ ഇത്തരം ചാര്‍ജറുകള്‍ വിപണിയിലെത്തിയ്ക്കാനാണ് ഫ്യൂജിട്‌സുവിന്റെ പദ്ധതി.

വയര്‍ലെസ് ചാര്‍ജ്ജ് ആശയം ഇതാദ്യമായല്ല അവതരിപ്പിയക്കപ്പെടുന്നത്. എന്നാല്‍ ഇതിന് മുമ്പ് നിര്‍മിച്ച ഉപകരണങ്ങള്‍ക്കെല്ലാം ദൂരപരിധി വലിയ പ്രശ്‌നമായിരുന്നു. എന്നാല്‍ ഫ്യുജിട്‌സുവിന്റെ വയര്‍ലെസ് ചാര്‍ജ്ജര്‍ ഉപയോഗിച്ച് ഏതാനും മീറ്ററുകള്‍ ചുറ്റളവിലുള്ള ഉപകരണങ്ങള്‍ വരെ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയും.

No comments:

Post a Comment