Monday, April 30, 2012

സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ ജോലി സമയത്ത്‌ മൊബൈല്‍ ഫോണ്‍ നിയന്ത്രിക്കാന്‍ ഉത്തരവ്‌

സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ ജോലി സമയത്തെ മൊബൈല്‍ ഉപയോഗംനിയന്ത്രിക്കാന്‍ ഉത്തരവ്‌

 


സംസ്‌ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ ജോലി സമയത്ത്‌ മൊബൈല്‍ഫോണില്‍ സ്വകാര്യ സംഭാഷണത്തിലേര്‍പ്പെടുന്നതിന്‌ നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. തൃപ്പൂണിത്തുറ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ പി.എം. ബോബന്റെ അപേക്ഷയെത്തുടര്‍ന്ന്‌ ഫെബ്രുവരി ആറിന്‌ പഴ്‌സണല്‍ ആന്‍ഡ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ റൂളില്‍ ഭേദഗതി വരുത്തിയാണ്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌. സര്‍ക്കാര്‍ സേവനം ആവശ്യപ്പെട്ടു പൊതുജനങ്ങള്‍ ഓഫീസുകളില്‍ ചെല്ലുമ്പോള്‍ ഉദ്യോഗസ്‌ഥര്‍ മൊബൈല്‍ഫോണില്‍ ദീര്‍ഘനേരം സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു.
സംസ്‌ഥാനത്തെ 1.75 ലക്ഷം ജീവനക്കാര്‍ ദിവസം അരമണിക്കൂറെങ്കിലും ഓഫീസ്‌ പ്രവര്‍ത്തന സമയത്ത്‌ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നാണ്‌ കണക്ക്‌. ഇതുമൂലം ലക്ഷം മണിക്കൂര്‍ സര്‍ക്കാരിന്‌ നഷ്‌ടം വരുന്നതായി മനസിലാക്കിയപ്പോഴാണ്‌ ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയതെന്ന്‌ പി.എം. ബോബന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ജൂണ്‍ 27നാണ്‌ ബോബന്‍ സര്‍ക്കാരിന്‌ അപേക്ഷ നല്‍കിയത്‌. ജോലി സമയത്ത്‌ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്ന ഉദ്യോഗസ്‌ഥരെ ശിക്ഷിക്കാന്‍ നിയമഭേദഗതി ആവശ്യപ്പെട്ട്‌ അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഒഴിവാക്കാനാവാത്ത അവസ്‌ഥയില്‍ മാത്രം ജോലിസമയത്ത്‌ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിന്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ സര്‍ക്കുലറില്‍ അനുമതി നല്‍കിയിട്ടുണ്ട്‌.

റേഡിയേഷനെ പേടിക്കാതെ സെല്‍ഫോണില്‍ സംസാരിക്കാന്‍


മൊബൈല്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം

 

(റേഡിയേഷനെ പേടിക്കാതെ സെല്‍ഫോണില്‍ സംസാരിക്കാന്‍)
'ഒരു മണിക്കൂര്‍ മൊബൈലില്‍ സംസാരിച്ചാല്‍ ഒരു മുട്ട പുഴുങ്ങാം.' ഒരു ഓണ്‍ലൈന്‍ മാഗസിനിലെ ലേഖനത്തിന്റെ തലവാചകം ഇങ്ങനെയായിരുന്നു. സെല്‍ഫോണ്‍ ഉണ്ടാക്കുന്ന റേഡിയേഷന്റെ ഭവിഷ്യത്തിനെക്കുറിച്ചായിരുന്നു ലേഖനം. എന്തു പറഞ്ഞിട്ടെന്താ, സെല്‍ഫോണില്ലാതെ ഒരു ജീവിതമുണ്ടോയെന്നാവും അതു വായിച്ച പലരും ചിന്തിച്ചിട്ടുണ്ടാവുക. ലോകത്തെ നമ്മള്‍ കൈക്കുമ്പിളില്‍ ഒതുക്കിയെങ്കില്‍ നമ്മെളെ സെല്‍ഫോണില്‍ ഒതുക്കിയിരിക്കുകയാണ് ലോകം. വായു ശ്വസിക്കാതെ എങ്ങനെ ജീവിക്കുമെന്നു ചോദിക്കുംപോലെയായി സെല്‍ഫോണില്ലാതെ ജീവിക്കുന്നതെങ്ങനെയെന്നു ചോദിക്കുന്നതും.
    സെല്‍ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നതു കണക്കിലെടുത്ത് ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ പഠനങ്ങള്‍ക്കു വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. റേഡിയേഷന്‍ തലച്ചോറിലുണ്ടാക്കുന്ന വ്യതിയാനങ്ങളെക്കുറിച്ച് ഇതിനോടകം പല വിവരങ്ങളും പുറത്തുവന്നുകഴിഞ്ഞു. എല്ലാത്തരം റേഡിയേഷനുകളും മനുഷ്യശരീരത്തിന് ദോഷകരമാണെന്നിരിക്കെ സെല്‍ഫോണ്‍ ഉണ്ടാക്കുന്ന ആഘാതങ്ങള്‍ പലതരത്തിലാണ് അനുഭവപ്പെടുക.
ചെവിവേദന
ഓര്‍മ്മക്കുറവ്
ഉറക്കമില്ലായ്മ
ലൈംഗികശേഷിക്കുറവ്
തലച്ചോറില്‍ അര്‍ബുദവും ട്യൂമറും
ചര്‍മ്മപ്രശ്നങ്ങള്‍
ശാരിരികക്ഷീണം
മാനസികപിരിമുറുക്കം
അപസ്മാരം, മൈഗ്രേന്‍ എന്നിവയ്ക്ക് സാധ്യതയേറുന്നു
 ചെവിക്കുള്ളിലെ ഫ്ളൂയിഡ് ഉണങ്ങിപ്പോകുന്നു
    സെല്‍ഫോണില്‍ അര മണിക്കൂറോ ഒരു മണിക്കൂറോ സംസാരിക്കുന്നവര്‍ക്കെല്ലാം ചെവി ചൂടാകാറുണ്ടെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. കുറേനേരത്തേക്ക് തലയ്ക്ക് അസ്വസ്ഥതയും തോന്നും. ദിവസം ഇരുപതോ മുപ്പതോ തവണ മൊബൈല്‍ അറ്റന്റ് ചെയ്യുന്നവര്‍ക്ക് ഒന്നിലും ഒരു ഏകാഗ്രത കിട്ടാത്ത അവസ്ഥയുമുണ്ട്. ദേഷ്യവും മാനസികപിരിമുറുക്കവും കൂടിയാകുമ്പോള്‍  കുശാലായി. എന്തൊക്കെപ്പറഞ്ഞാലും സെല്‍ഫോണിനെ കൈവിട്ടൊരു കളി വയ്യതാനും. അപ്പോള്‍ വേണ്ടത് സുരക്ഷയുടെ മാര്‍ഗ്ഗങ്ങളാണ്.

 സുരക്ഷയ്ക്ക് എന്തെല്ലാം?
സെല്‍ഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
    മൊബൈല്‍സെറ്റില്‍നിന്നു വികിരണം ചെയ്യുന്ന വൈദ്യുതകാന്തികകിരണങ്ങളാണ് റേഡിയേഷന്‍. സ്പെസിഫിക് അപ്സോര്‍ബ്ഷന്‍ റേറ്റ് അഥവാ ടഅഞ എന്നാണ് ഈ റേഡിയേഷന്‍ നിരക്കിനു പറയുന്ന പേര്. ചില രാജ്യങ്ങളില്‍ മാനദണ്ഡങ്ങള്‍ക്കു വിധേയമായാണ് ടഅഞ നിരക്കു തിട്ടപ്പെടുത്തുക. വില്‍പ്പനയ്ക്കെത്തിക്കുന്ന സെല്‍ഫോണുകളുടെ ടഅഞ നിരക്ക് എത്രയെന്ന് വെളിപ്പെടുത്തിയിരിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇന്ത്യയില്‍ യാതൊരു നിബന്ധനകളും ഈ റേഡിയേഷന്‍നിരക്കുകളുടെ കാര്യത്തില്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
    റേഡിയേഷന്‍ മസ്തിഷ്കത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്ന് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഈയിടെ പുറത്തുവിട്ട ഒരു പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാനും വ്യക്തികള്‍ക്കിടയില്‍ നടത്തിയ പരീക്ഷണത്തില്‍നിന്നാണ് ഇതു തെളിയക്കപ്പെട്ടത്. മൊബൈല്‍ഫോണ്‍ ഉപയോഗിക്കുമ്പോഴും അല്ലാത്തപ്പോഴുമുള്ള തലച്ചോറിന്റെ പ്രവര്‍ത്തനം സ്കാന്‍ചെയ്തുനോക്കിയപ്പോള്‍ വ്യക്തമായ വ്യത്യാസം രേഖപ്പെടുത്തി. ഈ വ്യതിയാനങ്ങളില്‍ അപകടസൂചനയുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു. എന്നാല്‍ ഏതുതരം പ്രശ്നങ്ങളാണ് ഉണ്ടാവുക എന്നറിയാന്‍ വീണ്ടും പഠനങ്ങള്‍ വേണ്ടിവരും.  
ഇരട്ട സിംഫോണുകളുടെ ഉപയോഗം കുറയ്ക്കുക.

    ഒരു സെറ്റില്‍ രണ്ടു സിംകാര്‍ഡുകള്‍ ഉള്ള ഫോണുകളാണ് ഡ്യുവല്‍ സിംഫോണുകള്‍. ഇവ ഇരട്ടി റേഡിയേഷനാണ് ശരീരകോശങ്ങളിലേക്കു കടത്തിവിടുന്നത്. അമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും ഇത്തരം ഫോണുകളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കഴിയുന്നതും ഡ്യുവല്‍സിംഫോണുകള്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.
റേഡിയേഷന്‍ കുറവുള്ള സെറ്റുകള്‍ വാങ്ങുക

    റേഡിയേഷന്‍ നിരക്ക് 0.6 വരെയുള്ള സെല്‍ഫോണുകള്‍ സുരക്ഷിതമാണ്. അതില്‍ കൂടുതലായാല്‍ പ്രശ്നംതന്നെയാണ്. വ്യാജബാറ്ററികളാണ് റേഡിയേഷന്‍ വര്‍ദ്ധിപ്പിക്കാനിടയാക്കുന്നത്. അതുകൊണ്ട് ഇത്തരം സെല്‍ഫോണുകളുടെ ഉപയോഗം പരിമിതപ്പെടുത്തുകയാണ് വേണ്ടത്
ബ്ളൂടൂത്തുകളും ഹെഡ്സെറ്റും

    റേഡിയേഷന്‍ കുറയ്ക്കാനായി ഉപയോഗിക്കുന്ന ബ്ളൂടൂത്തുകള്‍ വലിയ പ്രയോജനം ചെയ്യുന്നില്ലെന്നാണ് പറയപ്പെടുന്നത്. കൂടുതല്‍  സമയം സംസാരിക്കാനുള്ളവര്‍ ഹെഡ്സെറ്റ് ചെവിയില്‍ വച്ചു സംസാരിക്കുന്നതാണ് നല്ലത്.
പോക്കറ്റില്‍ സെല്‍ഫോണ്‍ വയ്ക്കരുത്

    പുരുഷന്‍മാര്‍ പൊതുവെ പാന്റിന്റെയോ ഷര്‍ട്ടിന്റെയോ പോക്കറ്റില്‍ സെല്‍ഫോണ്‍ വച്ചുകൊണ്ടുനടക്കുകയാണ് പതിവ്. പാന്റ്സ് പോക്കറ്റില്‍ സെല്‍ സ്ഥിരമായി വച്ചാല്‍ അത് വന്ധ്യതയ്ക്കിടയാക്കുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. നെഞ്ചിനോടു ചേര്‍ന്നുള്ള ഷര്‍ട്ട് പോക്കറ്റില്‍ വച്ചാലും റേഡിയേഷന്‍ ശരീരത്തിലേക്കു കടക്കുന്നത് കൂടും. അരയിലെ ബെല്‍റ്റില്‍ സെല്‍ഫോണ്‍ ക്ളിപ്പുകൊണ്ട് ഘടിപ്പിക്കുന്നതാണ് സുരക്ഷിതം. കാറോടിക്കുമ്പോള്‍ ഡാഷ്ബോര്‍ഡില്‍ ഫോണ്‍ സൂക്ഷിക്കാം. ഓഫീസില്‍ പോകുന്നവര്‍ക്ക് ബാഗില്‍ കരുതുകയും ഓഫീസിലോ വീട്ടിലോ ആവുമ്പോള്‍ മേശപ്പുറത്തുവയ്ക്കുകയും ചെയ്യാം.
സംസാരദൈര്‍ഘ്യം കുറയ്ക്കാം

    മൊബൈല്‍ക്കമ്പനികളുടെ എണ്ണം പെരുകുമ്പോള്‍ സൌജന്യനിരക്കുകളുടെ ഓഫറുകളും വര്‍ദ്ധിക്കുന്നുണ്ട്. വെറുതെ കിട്ടുന്നുവെന്നു കരുതി അതു മുതലാക്കിയാല്‍ സ്വന്തം ആരോഗ്യമാണ് തകരാറിലാവുക എന്ന് ഓര്‍ക്കണം.  സെല്‍ഫോണിലൂടെ ആവശ്യത്തിനു മാത്രം സംസാരിക്കുന്ന ശീലം വളര്‍ത്തുകയാണ് നല്ലത്.
ഒരു ചെവിയില്‍മാത്രം വയ്ക്കരുത്

    ദീര്‍ഘസംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഫോണ്‍ ഒരു ചെവിയില്‍ മാത്രം വച്ചുകൊണ്ടിരിക്കരുത്. ഇടയ്ക്ക് മറുചെവിയിലെക്കു ഫോണ്‍ മാറ്റിപ്പിടിക്കണം.
തലയണയ്ക്കടിയില്‍ വയ്ക്കരുത്

    രാത്രി ഉറങ്ങുമ്പോള്‍ സെല്‍ഫോണ്‍ തലയണയ്ക്കടിയില്‍ വയ്ക്കുന്ന ശീലം ഒഴിവാക്കണം
നവജാതശിശുക്കളുടെ സമീപത്തു വയ്ക്കരുത്

    ശിശുക്കളുടെ ശരീരത്തില്‍ റേഡിയേഷന്റെ പ്രത്യാഘാതം വളരെപ്പെട്ടെന്ന് ഏല്‍ക്കുമെന്നതുകൊണ്ട് കുഞ്ഞുങ്ങള്‍ കിടക്കുന്നിടത്ത് സെല്‍ഫോണ്‍ വയ്ക്കരുത്. കൊച്ചുകുട്ടികളെ സെല്‍ഫോണിലൂടെ സംസാരിപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. ഗര്‍ഭിണികളും സെല്‍ഫോണ്‍ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.
നിശ്ശബ്ദമാക്കാം

    നിങ്ങളുടെ ഫോണ്‍ കഴിയുന്നതും നിശ്ശബ്ദമാക്കി വച്ചിരുന്നാല്‍ അനാവശ്യ കോളുകള്‍ കുറേയൊക്കെ ഒഴിവാക്കാം. അത്യാവശ്യമുള്ള കോളുകളാണെങ്കില്‍ തിരിച്ചുവിളിക്കാമല്ലോ.
സന്ദേശങ്ങളിലേക്കു മടങ്ങാം

    വിവരങ്ങള്‍ കൈമാറുകയാണ് സെല്‍ഫോണ്‍കൊണ്ടുള്ള മുഖ്യ ആവശ്യം. ഇതിന് സന്ദേശങ്ങളയച്ചാലും മതി. കഴിയുന്നത്ര സന്ദേശമയക്കലിലേക്കു മടങ്ങിയാല്‍ ചെവിയുടെ ഡയഫ്രം ചൂടാക്കേണ്ടിവരില്ല.

SMSവഴി BSNLപ്ലാനുകള്‍ ആക്ടിവേറ്റ് ചെയ്യാം

SMSവഴി BSNLപ്ലാനുകള്‍ ആക്ടിവേറ്റ് ചെയ്യാം
BSNL സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുന്നതിന് മുകളിലെ കോളത്തില്‍ അവസാനം കൊടുത്തിട്ടുള്ള കീ വേഡുകള്‍ 53733 എന്ന നമ്പരിലേക്ക്‌ sms അയച്ചാല്‍ മതി .ആവശ്യമായ തുക ബാലന്‍സ്‌ ഉണ്ടായിരിക്കണം എന്ന കാര്യം മറക്കല്ലേ.....

Saturday, April 14, 2012

ഇന്റര്‍നെറ്റില്‍ നമ്മുടെ ഫോട്ടോകള്‍ എവിടെയൊക്കെയാണുള്ളത് ?

     ഇന്റര്‍നെറ്റില്‍ നമ്മുടെ ഫോട്ടോകള്‍                                                        എവിടെയൊക്കെയാണുള്ളത് ?



ഇന്റര്‍നെറ്റില്‍ അസംഖ്യം ഫോട്ടോകള്‍ പരന്ന് കിടക്കുകയാണ്. ഗൂഗിളില്‍ ഇമേജ് സര്‍ച്ച് ചെയ്തുനോക്കുമ്പോള്‍ കാണാമല്ലൊ. എത്രയെത്ര ഫോട്ടോകള്‍ ! നെറ്റുമായി ബന്ധപ്പെടുന്ന എല്ലാവരും ഏതെങ്കിലും തരത്തില്‍ ഫോട്ടോകള്‍ നെറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടാവും. സ്വന്തം ഫോട്ടോകളും കുടുംബഫോട്ടോകളും, സ്വന്തമായി മൊബൈലിലോ ക്യാമറയിലോ പകര്‍ത്തിയ ഫോട്ടോകളും ഇക്കൂട്ടത്തില്‍ പെടും. ചിലപ്പോള്‍ നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന Personal photos ദുരുപയോഗം ചെയ്യപ്പെടാനും സാദ്ധ്യതയുണ്ട് എന്ന് പറയേണ്ടതില്ലല്ലൊ. പൊതുവായ പടങ്ങള്‍ നെറ്റില്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ അടിച്ചുമാറ്റാതിരിക്കാന്‍ ഫോട്ടോകളില്‍ copyright അല്ലെങ്കില്‍ watermark ചേര്‍ക്കുക പതിവാ‍ണ്. എന്നാലും ഇത്തരം ഫോട്ടോകള്‍ നെറ്റില്‍ നിന്നും എടുത്ത് പലരും ഉപയോഗിക്കുന്നുണ്ടാകാം.

അങ്ങനെ നമ്മള്‍ നെറ്റില്‍ അപ്‌ലോഡ് ചെയ്ത പടങ്ങള്‍ ആരെങ്കിലും കോപ്പി ചെയ്ത് നെറ്റില്‍ ഇട്ടിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ നല്ലതല്ലേ. അങ്ങനെ കണ്ടുപിടിക്കാന്‍ നമ്മെ സഹായിക്കുന്ന ഒരു വെബ്‌സൈറ്റ് ഉണ്ട്. അതാണ് TinEye എന്ന സൈറ്റ്. നമ്മുടെ ഫോട്ടോകള്‍ അനുവാദമില്ലാതെ ആരൊക്കെ മോഷ്ടിച്ച് നെറ്റില്‍ ഇട്ടിട്ടുണ്ടെന്ന് ഈ സൈറ്റ് നമുക്ക് കാട്ടിത്തരും. ഈ സൈറ്റില്‍ പോയി ഒന്നുകില്‍ നമ്മുടെ കമ്പ്യൂട്ടറിലുള്ള ഫോട്ടോ ഈ സൈറ്റില്‍ അപ്‌ലോഡ് ചെയ്തു സെര്‍ച്ചു ചെയ്യുക, അല്ലെങ്കില്‍ നമ്മുടെ ഫോട്ടോ പബ്ലിഷ് ആയിട്ടുള്ള യു ആര്‍ എല്‍ കൊടുത്ത് സെര്‍ച്ച് ചെയ്യുക. നാം അപ്‌ലോഡ് ചെയ്തിട്ടുള്ള ഫോട്ടോയുടെ Digital signature അനുസരിച്ച് എവിടെയൊക്കെ ഇതേ ഫോട്ടോ ഉണ്ട് എന്ന് തേടി കണ്ടുപിടിക്കുകയാണ് ഈ സൈറ്റ് ചെയ്യുന്നത്. സാധാരണ ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകളില്‍ നിന്ന് ഈ സേവനം നമുക്ക് ലഭിക്കുകയില്ല. നമ്മുടെ ഫോട്ടോകളില്‍ എന്തെങ്കിലും മാ‍റ്റം വരുത്തി നെറ്റില്‍ ഇട്ടാലും ഈ സൈറ്റ് കണ്ടുപിടിക്കും. ഒരു തമാശയ്ക്ക് ആയാലും നമുക്ക് ഈ സൈറ്റ് സന്ദര്‍ശിച്ച് ഒരേ ഫോട്ടോ എവിടെയൊക്കെ ഉണ്ട് എന്ന് കണ്ടുപിടിക്കാം.http:/irfuvoice

ഇതാണ് ലിങ്ക്
http://www.tineye.com/

ഇന്ത്യയില്‍ ‘4ജി’ സേവനം ആരംഭിച്ചു!

               ഇന്ത്യയില്‍ ‘4ജി’ സേവനം ആരംഭിച്ചു!

കാത്തുകാത്തിരുന്ന നാലാം തലമുറ (4ജി) മൊബൈല്‍ സേവനം ഇന്ത്യയിലുമെത്തി. ഇന്ത്യയില്‍ ആദ്യമായി 4ജി സേവനങ്ങള്‍ അവതരിപ്പിച്ചത് എയര്‍‌ടെല്ലാണ്.3 ജിയെ അപേക്ഷിച്ച് അതിവേഗ ഡാറ്റ കൈമാറ്റം സാധ്യമാക്കുന്ന സാങ്കേതികവിദ്യയാണ് 4ജി. ഇതുമൂലം ഇന്റര്‍നെറ്റ് സൌകര്യവും വീഡിയോ കോണ്‍ഫറന്‍സിംഗും 3ജി അപേക്ഷിച്ച് 4ജിയില്‍ പത്തിരട്ടി വേഗത്തില്‍ സാധ്യമാകും. കോല്‍ക്കത്തയിലാണ് ഇന്ത്യയില്‍ ആദ്യമായി 4ജി സേവനം എയര്‍ടെല്‍ അവതരിപ്പിച്ചത്.

ഇന്ത്യയില്‍ എയര്‍ടെല്ലിനെ കൂടാതെ റിലയന്‍സിനും എയര്‍ടെല്ലിനുമൊക്കെ ബ്രോഡ്ബാന്‍ഡ് വയര്‍ലെസ് ലൈസന്‍സുണ്ടെങ്കിലും എയര്‍ടെല്‍ ആണ് ആദ്യമായി 4ജി സേവനം ആരംഭിച്ചിരിക്കുന്നത്. ഇന്ന് വിപണിയില്‍ ലഭ്യമായ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണുകളെല്ലാം 4ജിയെ പിന്തുണയ്ക്കുന്നുണ്ട്. ഇപ്പോഴുള്ള 3ജി സര്‍വീസ് വഴി 21 എം‌ബി വരെ വേഗതയാണ് ലഭിക്കുക. എന്നാല്‍ പുതിയ 4ജി സര്‍വീസ് വഴി 100 എം‌ബി വരെ സ്പീഡ് ലഭിക്കും.

4ജി സേവനം ഉപയോഗിച്ച് പ്രതിമാസം 6 ജിബി ഡാറ്റ ഡൌണ്‍‌ലോഡ് ചെയ്യാന്‍ 999 രൂപയാണ് എയര്‍‌ടെല്‍ ഈടാക്കുക. 1,399 രൂപയുടെയും 1,999 രൂപയുറ്റെയും രണ്ട് പ്ലാനുകള്‍ കൂടി എയര്‍‌ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്. കൊല്‍‌ക്കത്തെയെ കൂടാതെ കര്‍ണാടക, പഞ്ചാബ്, മഹാരാഷ്ട്ര (മുംബൈ ഇല്ല) എന്നിവിടങ്ങളില്‍ 4ജി സേവനങ്ങള്‍ നല്‍‌കുന്നതിനും എയര്‍‌ടെല്ലിന് അനുമതിയുണ്ട്.

Monday, April 9, 2012

കേള്‍ക്കാത്ത സോഫ്റ്റ്‌ വെയറുകള്‍

 കേള്‍ക്കാത്ത സോഫ്റ്റ്‌ വെയറുകള്‍

സോഫ്റ്റ്വെയറുകളുമായി ബന്ധപ്പെട്ട് ഒരുപാട് ‘വെയറുകൾ’ നമ്മളിൽ പലരും കേട്ടുകാണും.

ഫ്രീവെയർ,ഷെയർവെയർ,ഡെമോവെയർ ഇതൊക്കെ സാധാരണ എല്ലാവർക്കും പരിചിതമായ സോഫ്റ്റ്വെയർ വകഭേദങ്ങളാണ്. എന്നാൽ കേൾക്കാൻ സാധ്യതയില്ലാത്ത ചില വെയറുകളിതാ...

1. അബാൻഡൺ‌വെയർ (Abandonware) - ഇപ്പോൾ വിപണനത്തിൽ ഇല്ലാത്തതോ സപ്പോർട്ട് നിർത്തലാക്കിയതോ അതുമല്ലെങ്കിൽ കോപ്പിറൈറ്റ് ഉടമസ്ഥർ ആരെന്നറിയാത്തതോ ആയ സോഫ്റ്റ്വെയർ പ്രോഗ്രാമുകളെ സൂചിപ്പിക്കുവാൻ ഈ വാക്ക് ഉപയോഗിക്കാറുണ്ട്. പഴയ കമ്പ്യൂട്ടർ ഗെയിമുകളുമായി ബന്ധപ്പെടുത്തിയാണ് ഇത് കൂടുതലും ഉപയോഗിച്ച് കാണുന്നത്.

2. കെയർവെയർ (Careware) - സോഫ്റ്റ്വെയറിനു പകരമായി ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് ഡൊണേഷനുകൾ സ്വീകരിക്കുന്നവയെ ഈ പേരിൽ വിളിക്കാം. ഇത്തരം സഹായങ്ങൾ നേരിട്ട് ഏതെങ്കിലും ട്രസ്റ്റുകൾക്കോ സ്ഥാപങ്ങൾക്കോ നൽകിയതിന്റെ രേഖയായിരിക്കും ഇത്തരം സോഫ്റ്റ്വെയർ നിർമ്മിക്കുന്നവർ ആവശ്യപ്പെടുക.

3. ഡൊണേറ്റ്വെയർ (Donateware) - പ്രോഗ്രാം കൈമാറുന്നതിനു പകരമായി പ്രോഗ്രാമർക്കോ അല്ലെങ്കിൽ അയാൾ ആവശ്യപ്പെടുന്ന ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ( നോൺ-പ്രോഫിറ്റ്) സംഭാവന നൽകേണ്ട ലൈസൻസിങ്ങ് രീതിയാണിത്. നിയതമായ ഒരു നിയമമൊന്നും സോഫ്റ്റ്വെയറിന്റെ വില നിർണ്ണയത്തിൽ ഇല്ല. രണ്ടുപേർക്കും സമ്മതമായ ഒരു തുക അംഗീകരിക്കാറാണ് പതിവ്.

4. ക്രിപ്പിൾവെയർ (Crippleware) - ഫ്രീവെയറുകളെപ്പോലെ തന്നെ തികച്ചും സൌജന്യമായി വിതരണം ചെയ്യുന്ന എന്നാൽ പ്രധാനപ്പെട്ട ഫീച്ചറുകളൊന്നും ലഭ്യമല്ലാത്ത (ലിമിറ്റഡ്) പ്രോഗ്രാമുകളാണ് ഈ പേരിൽ അറിയപ്പെടുന്നത്. പ്രോഗ്രാമിന്റെ ലഭ്യമല്ലാത്ത ഫീച്ചറുകൾക്കായി പൈസ ഈടാക്കുകയാണ് പതിവ്. തികച്ചും സൌജന്യമായി നൽകാതെ തന്നെ പോപ്പുലാരിറ്റി വർദ്ധിപ്പിക്കുവാനായി പല പ്രോഗ്രാമുകളും ഈ ലൈസൻസിങ്ങ് രീതി ഉപയോഗിക്കാറുണ്ട്. ഒരിക്കൽ
പ്രശസ്തമായാൽ ഉപഭോക്താക്കൾ തിരിച്ചുവരും എന്ന മാർക്കറ്റിങ്ങ് തന്ത്രമാണ് ഇതിനു പിന്നിൽ. മൈക്രോസോഫ്റ്റിന്റെ വിൻഡോസ് 7 ഇതിനൊരു ഒന്നാന്തരം ഉദാഹരണമാണ്.

5. ഈ-മെയിൽ‌വെയർ (E-mailware) - ഒരു ‘ഹലോ’ സന്ദേശം അടങ്ങിയ ഈ-മെയിൽ മാത്രം പ്രതിഫലമായി ആവശ്യപ്പെടുന്ന പ്രോഗ്രാമുകളാണ് ഈമെയിൽ‌വെയറുകൾ.

6. ഗ്രീൻ‌വെയർ (Greenware) - സോഫ്റ്റ്വെയർ രജിസ്റ്റർ ചെയ്യുന്നതിനായി പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ ഇത്തരം പ്രോഗ്രാമുകളുടെ ഉപജ്ഞാതാക്കൾ ആവശ്യപ്പെടുന്നു.

7. പോസ്റ്റ്കാർഡ്‌വെയർ (Postcardware) - സ്വന്തം കൈപ്പടയിലെഴുതിയ ഒരു പോസ്റ്റ്കാർഡ് പ്രോഗ്രാമറുടെ വിലാസത്തിൽ അയച്ചാൽ മതി ഇത്തരം സോഫ്റ്റ്വെയറുകൾ സ്വന്തമാക്കാൻ.

8. കാറ്റ്വെയർ (Catware) - സോഫ്റ്റ്വെയറിനു പ്രതിഫലമായി ഒന്നോ അതിലധികമോ പൂച്ചകളെ വീട്ടിൽ വളർത്തുവാൻ ആവശ്യപ്പെടുകയാണ് ഈ വിഭാഗത്തിൽ‌പ്പെടുന്ന സോഫ്റ്റ്വെയർ പ്രോഗ്രാമുകൾ. (സോഫ്റ്റ്വെയർ വാങ്ങുന്ന ആൾ തന്നെ വളർത്തിയാൽ മതി :) )

9. ബിയർവെയർ (Beerware) - സോഫ്റ്റ്വെയർ സൌജന്യമായി നൽകുന്നതിനു പകരം ഒരു ബോട്ടിൽ ബിയർ പ്രതിഫലമായി ആവശ്യപ്പെടുന്ന (വെറും ഒരെണ്ണം !) തരം പ്രോഗ്രാമുകൾ ഈ പേരിൽ അറിയപ്പെടുന്നു.

10. സിസ്റ്റർവെയർ (Sisterware) - വാങ്ങുന്നയാളിന്റെ (അവന്റെ / അവളുടെ ) സഹോദരിയെ പരിചയപ്പെടൽ ആണ് ഇത്തരം പ്രോഗ്രാമുകളുടെ ഉപജ്ഞാതാക്കളുടെ ഉദ്ദേശ്യം. സോഫ്റ്റ്വെയർ വാങ്ങുന്ന ആൾ തന്നെ പരിചയപ്പെടുത്തി കൊടുക്കുകയും വേണം. :)

പല പേരുകളിൽ അറിയപ്പെടുന്നുവെങ്കിലും ഇവയിൽ ഭൂരിഭാഗവും ഫ്രീവെയർ,ഷെയർവെയർ ,കൊ മേഴ്സ്യൽ സോഫ്റ്റ്വെയർ വിഭാഗങ്ങളിൽ തന്നെ പെടുത്താവുന്നവയാണ്. മേൽ‌പ്പറഞ്ഞ എല്ലാ ‘വെയറുകളും’ പൊതുവിൽ ‘അദർവെയർ - Otherware' എന്ന പൊതു നാമത്തിലാണ് അറിയപ്പെടുന്നത്. കൂടുതല്‍ വായനയ്ക്കായി http://itcapsule.blogspot.in/ സന്ദര്‍ശിക്കുക

ഫോട്ടോഷോപ്പിന്റെ പകരക്കാര്‍

 ഫോട്ടോഷോപ്പിന്റെ പകരക്കാര്‍

ഇമേജ് എഡിറ്റിങിനായി ഉപയോഗിക്കാറുള്ള ഫോട്ടോഷോപ്പ്, ഇല്ലസ്റ്റ്രേറ്റർ, കോറൽ ഡ്രോ എന്നിവയ്ക്ക് ബദലായി ഉപയോഗിക്കാവുന്ന ഫ്രീ വെയർ , ഓപ്പൺ സോഴ്സ് വിഭാഗങ്ങളിൽ വരുന്ന കുറച്ച് ആപ്ലിക്കേഷനുകൾ പരിചയപ്പെടാം.

ഓരോന്നും പ്രവർത്തിപ്പിക്കാവുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളും കൂടെ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക.


ഇൻസ്റ്റാൾ ചെയ്യാവുന്നവ:

01. Artweaver - http://www.artweaver.de/ (Windows)
02. IrfanView - http://www.irfanview.com/ (Windows)
03. Paint.NET - http://www.getpaint.net/ (Windows)
04. Picasa 3 - http://picasa.google.com/ (Windows, Linux, Mac OSX)
05. Pixia - http://www.ne.jp/asahi/mighty/knight/ (Windows)
06. Project Dogwaffle - http://www.dogwaffle.info/ (Windows)
07. TwistedBrush - http://www.pixarra.com/ (Windows)
08. CinePaint - http://www.cinepaint.org/ (Linux, BSD,Unix,Mac OSX)
09. GIMP - http://www.gimp.org/ (Windows, Linux, Mac OSX)
10. KolourPaint - http://www.kolourpaint.org/ (Linux)
11. Krita (KOffice Project) - http://www.koffice.org/krita/ (Linux - KDE)
12. The Usable Image Editor - http://www.nathive.org/ (Linux - GNOME)
13. Pixen 3 - http://opensword.org/pixen/ (Mac OSX)
14. Seashore - http://seashore.sourceforge.net/ (Mac OSX)
15. Tile Studio - http://tilestudio.sourceforge.net/ (Windows)
16. Inkscape - http://www.inkscape.org/ (Windows, Linux, Mac OSX)
17. Tux Paint - http://www.tuxpaint.org/ (Windows, Linux, Mac OSX, BSD)
18. RENDERA - http://www.rendera.net/ (Windows)
19. Image Forge - http://www.cursorarts.com/ca_imffw.html (Windows)
20. Photoscape - http://www.photoscape.org/ (Windows)
21. Photofiltre - http://photofiltre.free.fr/ (Windows)
22. Ultimate Paint - http://www.ultimatepaint.com/ (Windows)



വെബ്ബ് വഴി ഓൺലൈനായി ഉപയോഗിക്കാവുന്നവ:

01. Aviary - http://aviary.com/home (try)
02. Picnik - http://www.picnik.com/ (try)
03. Splashup - http://www.splashup.com/
04. Phoneix - http://a.viary.com/
05. Photoshop Express - https://www.photoshop.com/express/
06. Snipshot - http://snipshot.com/
07. flauntR - http://www.flauntr.com/
08. Pic Resize - http://gui.picresize.com/picresize2/
09. Pixenate - http://pixenate.com/
10. FotoFlexer - http://fotoflexer.com/
11. Phixr - http://www.phixr.com/
12. Lunapic - http://www.lunapic.com/editor/
13. ResizeR - http://resizr.lord-lance.com/
14. Dumpr - http://www.dumpr.net/
15. Pictureful - http://pictureful.com/
16. Pixlr - http://www.pixlr.com/ (try)
17. SumoPaint - http://www.sumo.fi/
18. LINB - http://www.stockfreephoto.com/online-image-editor/

ഈസി യൂ ട്യൂബ് ഡൌണ്‍ലോഡര്‍

 ഈസി യൂ ട്യൂബ് ഡൌണ്‍ലോഡര്‍

യൂട്യൂബിൽ കണ്ടിട്ടുള്ള ചില വീഡിയോകളെങ്കിലും ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കണമെന്ന് പലപ്പോഴും തോന്നിയിട്ടില്ലേ ? . ഓൺലൈനും ഓഫ്‌ലൈനുമായ ഒരുപാട് സൌജന്യ സോഫ്റ്റ്വെയറുകളും സൈറ്റുകളും ഇന്ന് ഇന്റർനെറ്റിൽ ഇതിനായി ലഭ്യമാണ്.
ഇവയിൽ പ്രശസ്തമായ ചില ഓൺലൈൻ സർവീസുകൾ താഴെ കൊടുത്തിരിക്കുന്നു.

1. http://vixy.net/
2. http://www.viddownloader.com/
3. http://www.kcoolonline.com/
4. http://downthisvideo.com/
5. http://download.uzeik.net/eng.php
6. http://clipnabber.com/
7. http://zamzar.com/url/
8. http://javimoya.com/blog/youtube_en.php
9,http;//youtubedownloader/
10. http://www.mediaconverter.org/
11. http://heywatch.com/page/home
12. http://www.youtubex.com/
13. http://www.videoronk.com/

ഇതിൽ ചില സർവീസുകൾ യൂട്യൂബിനൊപ്പം മറ്റു ഓൺലൈൻ വീഡിയോ സ്ട്രീമിങ്ങ് സൈറ്റുകളേയും സപ്പോർട്ട് ചെയ്യുന്നുണ്ട്. കുടുതലും flv ഫോർമാറ്റിലായിരിക്കും വീഡിയോ ഡൌൺലോഡ് ആവുക എന്നതിനാൽ ഈ ഫയൽ ഫോർമാറ്റ് പ്ലേ ചെയ്യുവാനായി പ്രത്യേക കോഡക്ക് (codec) ആവശ്യമായി വരും. ഇനി ഈ വീഡിയോ സിഡിയിലോ മറ്റോ റൈറ്റ് ചെയ്തു വെച്ച് പ്ലേയറിൽ കാണണം എന്നുള്ളവർക്ക് ഒരു ഫോർമാറ്റ് കൺ‌വെർട്ടർ ഉപയോഗിച്ച് mpeg പോലുള്ള ഫോർമാറ്റുകളിലേക്ക് മാറ്റാവുന്നതാണ്.ഇതിനായി ഉപയോഗിക്കാവുന്ന ഒന്നാന്തരം ഫ്രീ വീഡിയോ കൺ‌വെർട്ടറാണ് WinFF.


ദിവസത്തില്‍ ഒരു തവണ എങ്കിലും യൂ ട്യൂബ് ഉപയോഗിക്കാത്തവര്‍ ആരും ഉണ്ടാകില്ല ..
യൂ ട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യുക എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യം ആയിരിക്കും . അതിനു ചിലര്‍ ചില സൈറ്റ് നെ ആശ്രയിക്കുന്നു . ചിലര്‍ ചില ഡൌണ്‍ ലോഡറുകള്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തു ഉപയോഗിക്കുന്നു . ടോറന്റ് ബ്ലോക്ക്‌ ചെയ്തതില്‍ പിന്നെ പല സോഫ്റ്റ്വയറിനും ക്ഷാമമാണ് . നമ്മള്‍ ഉപയോഗിക്കുന്ന ബ്രൌസറുകളായ ഫയര്‍ഫോക്സ് , ഗൂഗിള്‍ ക്രോം . എന്നിവയില്‍ യു ട്യൂബ് വീഡിയോ ഡൌണ്‍ ലോഡ്‌ ആഡ് ഓണ്‍ ഉപയോഗിച്ചാല്‍ വളരെ എളുപ്പത്തില്‍ മറ്റൊരു സോഫ്റ്റ്‌വയര്‍ ന്റെ സഹായം ഇല്ലാതെ വീഡിയോ ഡൌണ്‍ ലോഡ്‌ ചെയ്യാം . അതും വിവിധ ഫോര്‍മാറ്റുകളില്‍ .
അപ്പൊ റെഡി അല്ലെ ..
ആദ്യം നമുക്ക്‌ ഫയര്‍ ഫോക്സില്‍ ഇത് എങ്ങനെ സാധിക്കും എന്ന് നോക്കാം ..
ഞാന്‍ ഒരു ലിങ്ക് തരാം ആദ്യം അവിടെ പോവുക . എന്നിട്ട് സ്ക്രീന്‍ ഷോട്ട് നോക്കുക.
ഇതാ ലിങ്ക് ഇവിടെ
കൂടാതെ  ഫയര്‍ഫോക്സ് ഉപയോഗിക്കുന്നവര്‍ക്ക്‌ ഏറ്റവും എളുപ്പത്തില്‍ യൂ ട്യൂബ് ഡൌണ്‍ലോഡ് ചെയ്യാന്‍ .ഡൌണ്‍ലോഡ് ഹെല്‍പ്പര്‍എന്ന നല്ലൊരു ആഡോണ് ലഭ്യമാണ് ഇവിടെ ക്ലിക്ക്‌ ചെയ്തു സൈറ്റില്‍ പോയി Install the extension  അമര്‍ത്തൂ

പേജ് തിരിച്ചെടുക്കാന്‍ എളുപ്പ വഴി

 പേജ് തിരിച്ചെടുക്കാന്‍ എളുപ്പ വഴി

അടഞ്ഞുപോയ ഫയര്‍ഫോക്സ്, ഗൂഗിള്‍ക്രോം ടാബുകളും വിന്‍ഡോകളും വീണ്ടും തുറക്കാന്‍

ചില സമയങ്ങളില്‍ നാം അറിയാതെ തന്നെ ബ്രൌസറിന്‍റെ ക്ലോസ് ബട്ടന്‍ ഞെക്കുകയോ, അല്ലെങ്കില്‍ CTRL+W എന്ന കീബോര്‍ഡ്‌ കുറുക്കുവഴി അബദ്ധത്തില്‍ ഞെക്കുകയോ ചെയ്യാറുണ്ട്. അത്തരം അവസരങ്ങളില്‍ ആ പേജ് തിരികെ കിട്ടാന്‍ എന്താ ഒരു എളുപ്പവഴി?

ഫയര്‍ഫോക്സ് ബ്രൌസറിലും ഗൂഗിള്‍ ക്രോം ബ്രൌസറിലും CTRL+SHIFT+T എന്ന് അമര്‍ത്തിയാല്‍ ഇതിനു മുന്‍പ് ആ വിന്‍ഡോയില്‍ അടച്ച ഓരോ ടാബുകളായി തുറന്നുവരും. (പുതിയ ഒരു ടാബ് തുറക്കാനുള്ള കുറുക്കു വഴി CTRL+T ആണ് എന്നത് ഓര്‍ക്കുമല്ലോ.)

അതുപോലെ, തൊട്ടു മുന്‍പ് അടഞ്ഞുപോയ ഒരു വിന്‍ഡോ തിരികെ എടുക്കണമെങ്കില്‍ CTRL+SHIFT+N എന്ന് അമര്‍ത്തിയാല്‍ മതി. പുതിയ ഒരു വിന്‍ഡോ തുറക്കാന്‍ CTRL+N ആകുന്നു.

ടി.വി പ്രോഗ്രാമുകളിലെ പരസ്യങ്ങളുടെ കുത്തൊഴുക്കിന് നിയന്ത്രണം വരുന്നു

ടി.വി പ്രോഗ്രാമുകളിലെ പരസ്യങ്ങളുടെ കുത്തൊഴുക്കിന് നിയന്ത്രണം വരുന്നു

: ടെലിവിഷന്‍ പരിപാടികളെക്കാള്‍ കൂടുതല്‍ പരസ്യം വരുന്നത് പലപ്പോഴും പ്രേക്ഷകര്‍ക്ക് ശല്യമാവാറുണ്ട്. അരമണിക്കൂര്‍ പരിപാടിയില്‍ പാതിസമയവും പരസ്യമാണ്. ചിലര്‍ ഈസമയത്ത് ചാനല്‍ മാറ്റും, മറ്റ് ചിലര്‍ മടുത്ത് ടിവി ഓഫാക്കും. എന്നാല്‍ ഇനി മുതല്‍ ഈ പരസ്യങ്ങള്‍ നിങ്ങളെ അധികം ശല്യപ്പെടുത്തില്ല. ടെലിവിഷന്‍ പരിപാടികള്‍ക്കിടയിലെ പരസ്യങ്ങള്‍ക്ക് സമയപരിധി ഏര്‍പ്പെടുത്തുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് പരസ്യങ്ങള്‍ക്ക് സമയപരിധി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ടി.വി ചാനലകളില്‍ പരസ്യം നല്‍കുന്ന ഏജന്‍സികളുമായി വിശദമായി ചര്‍ച്ച ചെയ്തശേഷമാണ് ബ്രോഡ്കാസ്റ്റ് റഗുലേറ്ററി അതോറിറ്റി ഈ തീരുമാനം കൈക്കൊണ്ടത്.

‘ വിശദമായ പഠനത്തിനുശേഷം പരിപാടികള്‍ക്കിടയില്‍ നല്‍കാവുന്ന പരസ്യങ്ങളുടെ കൂടിയ ദൈര്‍ഘ്യം ഉടന്‍ പ്രഖ്യാപിക്കും’ ടെലികോം മന്ത്രാലയവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു.

പരിപാടികള്‍ക്കിടയില്‍ വന്‍തോതില്‍ പരസ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത് ബുദ്ധിമുട്ടാവുന്നെന്ന് ചൂണ്ടിക്കാട്ടി പ്രേക്ഷകരില്‍ നിന്നും പരാതി ലഭിച്ച സാഹചര്യത്തിലാണ് ഈ നീക്കം.

ലൈവ് ടെലികാസ്റ്റാണെങ്കില്‍ നടക്കുന്ന സംഭവങ്ങളില്‍ തടസമുണ്ടാവുമ്പോള്‍ മാത്രമേ പരസ്യം കൊടുക്കാന്‍ കഴിയൂ. സിനിമകളും മറ്റ് പരിപാടികളും കാണിക്കുമ്പോള്‍ രണ്ട് ഇടവേളകള്‍ തമ്മില്‍ എത്ര സമയത്തെ ഗ്യാപ്പ് വേണമെന്ന കാര്യവും ട്രായ് തീരുമാനിക്കും.

1994ലെ കേബില്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് നിയമപ്രകാരം ഒരു മണിക്കൂറില്‍ 12 മിനിറ്റോ, അല്ലെങ്കില്‍ 20%ത്തില്‍ കൂടുതലോ പരസ്യം കാണിക്കാന്‍ പാടില്ല. എന്നാല്‍ അധിക ടി.വി ചാനലുകളും ഇത് അനുസരിക്കാറില്ല.

ഫോണ്‍ വെള്ളത്തില്‍ വീണാല്‍ എന്തു ചെയ്യും?

മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണാല്‍ എന്തു ചെയ്യും? 

 വെള്ളത്തിലേക്ക് നോക്കി അയ്യോ കഷ്ടം എന്ന് പറയും അല്ലേ? എന്നാല്‍ സയം ഒട്ടു പാഴാക്കാതെ ചില പ്രഥമശുശ്രൂഷകള്‍ നല്‍കി മൊബൈല്‍ ഫോണിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കും. മൊബൈല്‍ ഫോണ്‍ മാന്വലും പരിശോധിക്കണം.

വെള്ളത്തില്‍ നിന്നും ഫോണ്‍ പെട്ടെന്ന് തന്നെ പുറത്തേക്കെടുക്കുക. ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത ഇതിലൂടെ ഒഴിവാകും.
ഫോണില്‍ നിന്ന് സിം കാര്‍ഡ് ഉടനടി എടുത്തു മാറ്റണം. ഫോണില്‍ നിന്ന് ഊരിയെടുക്കാനാകുന്ന എല്ലാ വശങ്ങളും കഴിവതും ഊരിവെക്കുക (അവ തിരിച്ചിടാന്‍ അറിയുകയും വേണം).
ഫോണിലെ നനവ് മാറ്റുക. വെള്ളം വലിച്ചെടുക്കാനാവുന്ന തുണിയുപയോഗിച്ച് ഫോണിന്റെ ഓരോ ഭാഗങ്ങളും ഊരിവെക്കുക.
ധൃതിയില്‍ ഫോണിലെ ഭാഗങ്ങള്‍ ഊരിവെക്കുന്നതിനിടയില്‍ അവയ്ക്ക് കേടുപാട് വരാതെ സൂക്ഷിക്കണം.
എല്ലാ ഭാഗങ്ങളും പിന്നീട് മൃദുവായതും വെള്ളം വലിച്ചെടുക്കാന്‍ കഴിയുന്നതുമായ തുണി ഉപയോഗിച്ച് പതുക്കെ തുടക്കുക. എല്ലാ ഭാഗങ്ങളില്‍ നിന്നും വെള്ളം പൂര്‍ണ്ണമായും തുടച്ചു നീക്കിയെന്ന് ഉറപ്പാക്കണം.
ചെറിയ നനവ് വീണ്ടും അനുഭവപ്പെടുകയാണെങ്കില്‍ വാക്വം ക്ലീനര്‍ പോലുള്ള കംപ്രസ്ഡ് എയര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് വപൂര്‍ണ്ണമായും ഉണക്കണം. (വാക്വം ക്ലീനറില്‍ നിന്ന് അല്പം അകലെ വേണം ഫോണ്‍ വെയ്ക്കാന്‍).
വെള്ള അരി ഒരു കുഴിയുള്ള പാത്രത്തിലോ അല്ലെങ്കില്‍ കവറിലോ നിറച്ച് സെല്‍ഫോണും ബാറ്ററിയും സിം കാര്‍ഡുമെല്ലാം അതില്‍ പൂര്‍ണ്ണമായും മൂടിവെക്കുക.
24 മണിക്കൂറോളം ഇങ്ങനെ തന്നെ നില്‍ക്കട്ടെ അതിന് ശേഷം ഇത് അരിയില്‍ നിന്ന് എടുത്ത് വെച്ച് ഓരോ ഭാഗങ്ങളിലേയും പൊടികള്‍ തട്ടുക. ഇതിനായി കംപ്രസ്ഡ് എയര്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാം.
ബാറ്ററിയിട്ട് ഓണാക്കുന്നതിന് മുമ്പ് എല്ലാ ഭാഗങ്ങളും അതതിന്റെ സ്ഥാനത്ത് തന്നെയാണോ വെച്ചിരിക്കുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം.
ഇനി അത് ബാറ്ററിയിട്ട് ഓണ്‍ ചെയ്ത് നോക്കുക. ഓണ്‍ ആകുന്നില്ലെങ്കില്‍ ചാര്‍ജ്ജര്‍ വെച്ച് ഓണ്‍ ചെയ്യാവുന്നതാണ്. അപ്പോള്‍ ഓണ്‍ ആയെങ്കില്‍ ബാറ്ററിയ്ക്ക് കുഴപ്പം പറ്റിയിട്ടുണ്ടെന്ന് സാരം.
ചാര്‍ജ്ജ് ചെയ്യുമ്പോഴും ഓണ്‍ ആയില്ലെങ്കില്‍ കഴിയുന്നതും ഒരു സെല്‍ഫോണ്‍ സര്‍വ്വീസ് സെന്ററില്‍ കാണിക്കുക.

Sunday, April 8, 2012

മടക്കാനും ചുരുട്ടാനും സാധിക്കുന്ന ടാബ്ലെറ്റുമായി സാംസംഗ്

മടക്കാനും ചുരുട്ടാനും സാധിക്കുന്ന ടാബ്ലെറ്റുമായി സാംസംഗ്
 സാംസംഗ് ടാബ്‌ലറ്റ് വിപണിയില്‍ ഒരു അത്ഭുതം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. ഇനി പുറത്തിറങ്ങാന്‍ പദ്ധതിയിടുന്ന ടാബ്‌ലറ്റുകള്‍ നിലവില്‍ മാര്‍ക്കറ്റിലുള്ള എല്ലാ ടാബ്‌ലറ്റുകളേയും കടത്തിവെട്ടും. ടാബ്‌ലറ്റുകളില്‍ ഇപ്പോള്‍ കട്ടിംഗ് എഡ്ജ് ടെക്‌നോളജി ഉപയോഗപ്പെടുത്തുന്നുണ്ട്. ഈത്തരം ടാബ്‌ലറ്റുകള്‍ ചെറുതും, വേഗതയും പ്രവര്‍ത്തനക്ഷമത കൂടിയവയുമാണ്.

ഒരു പടി മുന്നിലാണ് സാംസംഗ്. സാംസംഗ് ഇപ്പോള്‍ പുറത്തിറക്കുന്നത് കണ്‍സപ്റ്റ് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളാണ് . അവ കണ്ടാല്‍ വേറേതോ ലോകത്തു നിന്നും ഇറങ്ങി വന്നവയെ പോലെ തോന്നും. ഇതുവരെ കണ്ടു പരിചയിച്ചവയില്‍ നിന്നും അത്രയ്ക്ക് വ്യത്യസ്തമാണ് ഈ പുതിയ ടാബ്‌ലറ്റ്

ഇവയില്‍ പ്രതീക്ഷിക്കപ്പെടുന്ന ഫീച്ചറുകള്‍: ഫ്‌ളെക്‌സിബിള്‍, സുതാര്യമായ സ്‌ക്രീന്‍, ഹോളോഗ്രഫിക് ഡിസ്‌പ്ലേ, വലിപ്പം ക്രമീകരിക്കാനുള്ള സംവിധാനം സാംസംഗ് ഈയിടെ പുരത്തിറക്കിയ ഒരു വീഡിയോയില്‍ കണ്‌സപ്റ്റ് ടാബ്‌ലറ്റ് കമ്പ്യൂട്ടറിനെ കുറിച്ച് പറയുന്നുണ്ട്. ഇറങ്ങാന്‍ പോകുന്ന സാംസംഗ് ഉല്‍പന്നത്തെ കുറിച്ച് ഉപഭോക്താക്കളില്‍ ഒരു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാംസംഗ് ഇങ്ങനെയൊരു വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

മടക്കാനും ചുരുട്ടാനും വരെ സാധിക്കും വിധം വളരെ ഫ്‌ളെക്‌സിബിള്‍ ആണ് ഈ വരാനിരിക്കുന്ന സാംസംഗ് ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍. അതായത് മടക്കിയോ ചുരുട്ടിയോ വെക്കാം. മാത്രമല്ല ഇത് പൂര്‍ണ്ണമായും സുതാര്യവുമാണ്. അങ്ങനെ കാഴ്ചയില്‍ ഒരു ഇലക്ട്രോണിക് ഉപകരണമാണ് എന്നു പോലും തോന്നിപ്പിക്കാത്ത ഒന്നാണ് ഈ സാംസംഗ് ഉല്‍പന്നമെന്നാണ് വീഡിയോയില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റുന്നത്. സ്പര്‍ശിക്കാന്‍ സാധിക്കുന്ന ഒരു ബട്ടണ്‍ പോലും ഇതിലില്ല. ഒരു ഗ്ലാസ് പേപ്പറിലേക്ക് നോക്കും പോലെയിരിക്കും. ഈ ടാബ്‌ലറ്റിന്റെ വലിപ്പം ക്രമീകരിക്കാന്‍ സാധിക്കും എന്നതാണ് എടുത്തു പറയത്തക്ക മറ്റൊരു പ്രത്യേകത.

ഇതു യഥാര്‍ത്ഥത്തില്‍ ആ ടാബ്‌ലറ്റില്‍ സംഭവിക്കുകയാണെങ്കില്‍ ഉപയോക്താക്കള്‍ക്ക് വളകരെ സൗകര്യപ്രദമായിരിക്കും. കാരണം, ഓരോരുത്തരുടേയും ആവശ്യങ്ങളും ജോലികളും എല്ലാം വ്യത്യസ്തമായിരിക്കും. അപ്പോള്‍ ആവശ്യനുസരണം ഓരോരുത്തര്‍ക്കും അവരവരുടെ ടാബ്‌ലറ്റിന്റെ വലിപ്പം ക്രമീകരിക്കാമല്ലോ. അതായത്, വീഡിയോ, ഫോട്ടോ എന്നിവ കാണാന്‍ വലിയ സ്‌ക്രീന്‍ വേണ്ടി വരും. അതേ സമയം പെട്ടെന്നുള്ള വെബ് ബ്രൗസിംഗിനും മെസ്സെജുകള്‍ അയക്കാനും ചെറിയ സ്‌ക്രീന്‍ മതിയാകും. വീഡിയോ കോള്‍ സംവിധാനവും ഈ പുതിയ സാംസംഗ് ടാബ്‌ലറ്റില്‍ ഉണ്ടാവും എന്നാണ് വീഡിയോയില്‍ നിന്നും മനസ്സിലാകുന്നത്.

ഇതിന്റെ ഹോളോഗ്രാഫിക് ഡിസ്‌പ്ലേ സംവിധാനം ചിത്രങ്ങള്‍ ത്രിമാന രൂപത്തില്‍ കാണാന്‍ സഹായിക്കുന്നു. സ്‌ക്രീനില്‍ തന്നെ ഇത്രയധികം പുതുമയും വ്യത്യസ്തതയുമുള്ള ഫീച്ചറുകളുണ്ടെങ്കില്‍ ഇതിന്റെ സ്‌ക്രീന്‍ എഎംഒഎല്‍ഡഇഡിയുടെ അപ്‌ഡേറ്റഡ് വേര്‍ഷനായിരിക്കണം. ഏതായാലും ഇഷ്ടമുള്ള വലിപ്പത്തിലേക്ക് മാറ്റാന്‍ സാധിക്കുന്ന ഈ പുതിയ സാംസംഗ് ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ വരവിനായി നമുക്ക് കാത്തിരിക്കാം.

ട്രിപ്പിള്‍ സിം ഫോണുമായി എല്‍ജിയും; എ 290 ഉടന്‍ വിപണിയില്‍

ട്രിപ്പിള്‍ സിം ഫോണുമായി എല്‍ജിയും; എ 290 ഉടന്‍ വിപണിയില്‍

ഇന്റക്‌സ്‌, സെന്‍ മൊബൈല്‍, മൈക്രോമാക്‌സ്‌ എന്നിവയ്‌ക്ക്‌ പിന്നാലെ എല്‍ജിയും ട്രിപ്പിള്‍ സിം ഫോണ്‍ പുറത്തിറക്കുന്നു. ഒന്നിലധികം സിം ഉപയോഗിക്കാവുന്ന ഫോണുകള്‍ക്ക്‌ ലഭിക്കുന്ന ജനപ്രീതിയാണ്‌ ഇത്തരമൊരു മോഡല്‍ പുറത്തിറക്കാന്‍ എല്‍ജിയെ പ്രേരിപ്പിച്ചത്‌. എ 290 എന്ന്‌ പേരിട്ടിരിക്കുന്ന ട്രിപ്പിള്‍ സിം ഫോണ്‍ അധികം വൈകാതെ ആഗോളവിപണിയിലും ഇന്ത്യയിലും എല്‍ജി അവതരിപ്പിക്കും. 2.2 ഇഞ്ച്‌ ഡിസ്‌പ്‌ളേ, 1.3 മെഗാപിക്‌സല്‍ ക്യാമറ തുടങ്ങിയ അടിസ്ഥാനസവിശേഷതകളോടുകൂടിയ എല്‍ജി എ 290ന്‌ 4,950 രൂപയായിരിക്കും ഇന്ത്യന്‍ വിപണിയിലെ വില.

എന്നാല്‍ ഈ ഫോണിനെക്കുറിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ എല്‍ജി വക്‌താവ്‌ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്‌. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഫോണായിരിക്കും ഇതെന്നാണ്‌ എല്‍ജി കമ്പനിവൃത്തങ്ങള്‍ നല്‍കിയ സൂചന. ഒക്‌ടോബര്‍ - ഡിസംബര്‍ സാമ്പത്തിക പാദത്തില്‍ 20.5 മില്യണ്‍ ഡോളര്‍ ലാഭം കൈവരിക്കാന്‍ എല്‍ജി ഇലക്‌ട്രോണിക്‌സിന്‌ സാധിച്ചിട്ടുണ്ട്‌. മുഖ്യമായും ടിവി നിര്‍മ്മാതാക്കളെന്ന നിലയില്‍ അറിയപ്പെടുന്ന എല്‍ജി ഇലക്‌ട്രോണിക്‌സ്‌ തുടര്‍ച്ചയായി ആറുപാദങ്ങളിലും നഷ്‌ടത്തിലായിരുന്നു. എന്നാല്‍ ഒപ്‌റ്റിമസ്‌ ശ്രേണിയില്‍പ്പെട്ട സ്‌മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയതോടെയാണ്‌ സാമ്പത്തികലാഭം കൈവരിക്കാന്‍ കമ്പനിക്ക്‌ സാധിച്ചത്‌. സ്‌മാര്‍ട്ട്‌ഫോണ്‍ രംഗത്തെ സാധ്യകള്‍ പരമാവധി പ്രയോജപ്പെടുത്തുകയാണ്‌ കമ്പനിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ്‌ ട്രിപ്പിള്‍ സിം വിഭാഗത്തിലുള്‍പ്പടെ പുതിയ പരീക്ഷണങ്ങള്‍ക്ക്‌ എല്‍ ജി തയ്യാറെടുക്കുന്നത്‌.

Monday, April 2, 2012

ഊര്‍ജോപയോഗം 75% കുറവുള്ള പുതിയ റിഫ്ലക്ടീവ്‌ ഡിസ്‌പ്ലെയുമായി എല്‍ .ജി


ഊര്‍ജോപയോഗം 75% കുറവുള്ള

പുതിയ റിഫ്ലക്ടീവ്‌ ഡിസ്‌പ്ലെയുമായി

എല്‍ .ജി


Submitted by adarshpillai on Tue, 01/06/2009 - 20:39 ആംബിയന്റ്‌ ലൈറ്റിങ്ങിനെ ആശ്രയിച്ച്‌ പ്രസരണാവസ്ഥയില്‍ നിന്ന്‌ പ്രതിഫലനാവസ്ഥയിലേക്കും തിരിച്ചും (reflective to transmissive mode) അതിവേഗം മാറാവുന്ന പുതിയ എല്‍സിഡി പാനല്‍ എല്‍ജി ഡിസ്‌പ്ലെ വികസിപ്പിച്ചു. 14.1 ഇഞ്ച്‌ വലിപ്പമുള്ള നോട്ട്ബുക്കുകളില്‍ ഉപയോഗിക്കാൻ സജ്ജമായ ഡിസ്പ്ലേ പാനലാണിത്‌. "ബാക്ക് ലൈറ്റ്‌ ഡേറ്റ സിഗ്നല്‍ സ്വിച്ചിങ്‌ ടെക്നോളജി" എന്ന പുതിയ സാങ്കേതികവിദ്യയാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. പിൻവെളിച്ചം പ്രസരിപ്പിക്കുന്ന പാനലുകളിലെ റിഫ്ലക്ഷൻ പ്ലേറ്റുകള്‍ ഉപയോഗിച്ചാണ്‌ ഇതിന്റെ പ്രവര്‍ത്തനം. സമൃദ്ധമായ പകല്‍വെളിച്ചത്തില്‍ റിഫ്ലക്‍ടീവ് മോഡില്‍ പ്രവര്‍ത്തിക്കാനും ആംബിയന്റ്‌ ലൈറ്റിങ്‌ കുറവുള്ള മുറിക്കകങ്ങളിലും രാത്രിവേളകളിലും ഉടനടി ട്രാൻസ്മിസീവ്‌ മോഡിലേക്ക്‌ മാറാനും കഴിവുള്ള ആദ്യ എല്‍.സി.ഡി പാനലാണ്‌ ഇതെന്ന്‌ എല്‍.ജി അവകാശപ്പെടുന്നു.

മോഡുകള്‍ തമ്മില്‍ മാറാൻ ഒരു ബട്ടണ്‍ അമര്‍ത്തേണ്ടതുണ്ട്‌. എന്നാല്‍ റിഫ്ലക്ടീവ്‌ മോഡ്‌ ഉപയോഗിക്കുന്നതിലൂടെ ഇതേ വലിപ്പമുള്ള എല്‍സിഡി പാനലുകള്‍ക്ക്‌ ആവശ്യമാകുന്നതിന്റെ 75% ഊര്‍ജ്ജം മാത്രം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കാൻ പുതിയ ഡിസ്പ്ലേക്ക്‌ കഴിയും. ഊര്‍ജലാഭത്തിന്‌ പുറമേ, സൂര്യവെളിച്ചത്തില്‍ 9:1 കോണ്‍ട്രാസ്റ്റ്‌ റേഷ്യോ പ്രദാനം ചെയ്യാനും ഈ സാങ്കേതികവിദ്യക്ക്‌ സാധിക്കും. സാധാരണ എല്‍സിഡി പാനലുകളില്‍ 2:1, 3:1 എന്നിങ്ങനെയാണ്‌ ലഭ്യമായ കോണ്‍ട്രാസ്റ്റ്‌ റേഷ്യോ. ലോസാഞ്ചലസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്‌ ഷോ 2009ല്‍ പുതിയ ഡിസ്പ്ലേ പ്രദര്‍ശനത്തിനെത്തും.
ലാപ്ടോപ്പുകളുടെ ബാറ്ററി ലൈഫ്‌ ഗണ്യമായി കൂട്ടാൻ പുതിയ കണ്ടുപിടുത്തം വഴിവെക്കുമെന്ന്‌ എല്‍ജി ഡിസ്പ്ലേയുടെ വൈസ്‌ പ്രസിഡന്റും എല്‍സിഡി ലബോറട്ടറി തലവനുമായ ബയോങ്‌ കാങ്‌ അവകാശപ്പെട്ടു.

ഇനി വയര്‍ലെസ് പവര്‍ചാര്‍ജ്ജര്‍

ഇനി വയര്‍ലെസ് പവര്‍ചാര്‍ജ്ജര്‍

 

 ടോക്കിയോ: വയര്‍ക്കുരുക്കുകളില്ലാതെ മൊബൈലും ലാപ്‌ടോപ്പുമെല്ലാം ചാര്‍ജ്ജ് ചെയ്യാവുന്ന ഉപകരണവുമായി ജപ്പാന്‍ കമ്പനി രംഗത്ത്. ഒരേ സമയം ഒന്നിലധികം ഉപകരണങ്ങള്‍ ചാര്‍ജ്ജ് ചെയ്യാവുന്ന സംവിധാനം ഫുജിട്‌സു എന്ന കമ്പനിയാണ് അവതരിപ്പിച്ചത്. ഉപകരണത്തിന്റെ പ്രാഥമിക രൂപം കമ്പനി ഒസാക ഫ്രിഫെക്ചര്‍ സര്‍വകലാശാലയില്‍ നടന്ന സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

ബ്ലൂടൂത്തിന്റെയും മറ്റും മാതൃകയില്‍ ചാര്‍ജ്ജറില്‍ നിന്നും പുറപ്പെടുന്ന കാന്തിക തരംഗങ്ങളെ വൈദ്യുതിയാക്കി മാറ്റിയാണ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ്ജ് ചെയ്യുക. 2012 ഓടെ വ്യാവസായികാടിസ്ഥാനത്തില്‍ ഇത്തരം ചാര്‍ജറുകള്‍ വിപണിയിലെത്തിയ്ക്കാനാണ് ഫ്യൂജിട്‌സുവിന്റെ പദ്ധതി.

വയര്‍ലെസ് ചാര്‍ജ്ജ് ആശയം ഇതാദ്യമായല്ല അവതരിപ്പിയക്കപ്പെടുന്നത്. എന്നാല്‍ ഇതിന് മുമ്പ് നിര്‍മിച്ച ഉപകരണങ്ങള്‍ക്കെല്ലാം ദൂരപരിധി വലിയ പ്രശ്‌നമായിരുന്നു. എന്നാല്‍ ഫ്യുജിട്‌സുവിന്റെ വയര്‍ലെസ് ചാര്‍ജ്ജര്‍ ഉപയോഗിച്ച് ഏതാനും മീറ്ററുകള്‍ ചുറ്റളവിലുള്ള ഉപകരണങ്ങള്‍ വരെ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയും.

റീചാര്‍ജ്ജിന് നിമിഷങ്ങള്‍ മാത്രം

റീചാര്‍ജ്ജിന് നിമിഷങ്ങള്‍ മാത്രം

 ഇല്ലിനോയ്‌സ്: മൊബൈല്‍ ഫോണും ലാപ്‌ടോപ്പുമെല്ലാം റീചാര്‍ജ്ജാവുന്നതും നോക്കിയുള്ള കാത്തിരിപ്പിന് അവസാനമാകുന്നു. ഇല്ലിനോയ്‌സ് സര്‍വകലാശാലയിലെ ഗവേഷകര്‍ ആവിഷ്‌ക്കരിച്ച പുതിയ സാങ്കേതികവിദ്യയുടോ സഹായത്തോടെ ഏതാനും സെക്കന്റുകള്‍ കൊണ്ട് ബാറ്ററി ചാര്‍ജ്ജ് ചെയ്യാമത്രേ.

3ഡി നാനോസ്ട്രക്ചര്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററി കാഥോഡുകളാണ് സൂപ്പര്‍ഫാസ്റ്റ് റീചാര്‍ജ്ജിന് വഴിയൊരുക്കുന്നത്. ബാറ്ററിയെന്നതിലുപരി പുതിയ സാങ്കേതികവിദ്യയെ കപ്പാസിറ്ററിനോടാണ് ഗവേഷകര്‍ താരതമ്യപ്പെടുത്തുന്നത്. സാധാരണ ഗതിയില്‍ കപ്പാസിറ്ററുകള്‍ ചെറിയ പവര്‍ മാത്രമേ ശേഖരിയ്ക്കാന്‍ കഴിയൂ. അതു പെടുന്നനെ തീരുകയും ചെയ്യും. ബാറ്ററികളുടെ കാര്യം നേരെ തിരിച്ചു. എന്നാല്‍ പുതിയ ഉപകരണം രണ്ടിന്റെയും ഗുണങ്ങള്‍ ചേര്‍ന്നതാണെന്ന് ഗവേഷകരായ പോള്‍ ബ്രൗണും സംഘവും അവകാശപ്പെടുന്നു.

നാനോടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററി കാഥോഡാണ് ഇവര്‍ രൂപകല്‍പന ചെയ്തതത് . ഊര്‍ജ നഷ്ടമില്ലാതെ അതിവേഗം ചാര്‍ജ് ചെയ്യുന്ന സംവിധാനമാണ് ആവിഷ്‌ക്കരിച്ചിരിയ്ക്കുന്നത്. നിലവിലുള്ള ലിഥിയം അയേണ്‍, നിക്കല്‍ മെറ്റല്‍ ഹൈബ്രിഡ് ബാറ്ററികള്‍ക്ക് കാലക്രമേണ ഊര്‍ജ സംഭരണ ശേഷി കുറയും. എന്നാല്‍ 3ഡി സ്ട്രക്ചര്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് ഊര്‍ജ സംഭരണത്തിന്റെ കാര്യത്തില്‍ പരിമതികളില്ല.

പരീക്ഷണഘട്ടത്തിലുള്ള മാതൃക യാഥാര്‍ത്ഥ്യമായാല്‍ മൊബൈല്‍ ഫോണുകള്‍ സെക്കന്‍ഡുകള്‍കൊണ്ടും ലാപ്‌ടോപ്പുകള്‍ മിനിറ്റുകള്‍ക്കുള്ളിലും റീചാര്‍ജ് ചെയ്യാം. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ റീചാര്‍ജ്ജാവുന്ന ഇലട്രിക് വാഹനങ്ങളും നിര്‍മിയ്ക്കാമെന്ന് ഗവേഷകര്‍ സ്വപ്‌നം കാണുന്നു.