Friday, January 6, 2012

മൊബൈല്‍ ഫോണ്‍, ലാപ്‌ ടോപ്‌ ബാറ്ററി : അടിസ്ഥാന വിവരങ്ങള്‍

മൊബൈല്‍ ഫോണ്‍,

ലാപ്‌ ടോപ്‌  ബാറ്ററി  : അടിസ്ഥാന വിവരങ്ങള്‍

ഇന്ന് മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ മിക്കവാറും ഇലക്ട്രോണിക്സ് ഉപകരണങ്ങളില്‍ ലിഥിയം അടിസ്ഥാനമാക്കിയുള്ള ബാറ്റെറികള്‍ ഉപയോഗിക്കപ്പെടുന്നു. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മറ്റൊരു തരം ബാറ്റെറികള്‍ ആണ് Zn/MnO2 ആല്‍കലൈന്‍ ബാറ്റെറികള്‍. എല്ലാ ബാറ്റെറികള്‍ പോലെ തന്നെ റീ ചാര്‍ജബള്‍ ലിഥിയം ബാറ്റെറികളും ഒരു കാല പരിധി കഴിഞ്ഞാല്‍ ഉപേക്ഷിക്കേണ്ടി വരും.
മറ്റു ബാറ്റെറികളില്‍ നിന്നു വ്യത്യസ്തമായി ലിഥിയം അയോണ്‍ പോളിമര്‍ ബാറ്റെറികള്‍ കൂടുതല്‍ ശക്തമായി സാന്ദ്രതയോടെ പായ്ക്ക് ചെയ്യപ്പെട്ടതാണ്. ഇത് ബാറ്റെറി ലൈഫ് കൂട്ടുന്നു. ലിഥിയം ഒരു ഭാരം കുറഞ്ഞ ലോഹം ആയത് കൊണ്ട് ഈ ബാറ്റെറികള്‍ പൊതുവേ ഭാരക്കുറവ് ഉള്ളതാണ് . ഈ ബാറ്റെറികളുടെ പ്രത്യേകത ഇത് എപ്പോള്‍ വേണമെങ്കിലും റീ ചാര്‍ജ് ചെയ്യാം എന്നുള്ളതാണ്. മറ്റു ചില ബാറ്റെറികളില്‍ ഒരു പ്രാവശ്യം ബാറ്റെറി മുഴുവന്‍ ആയി ചാര്‍ജ് തീര്‍ന്ന ശേഷം റീ ചാര്‍ജ് ചെയ്‌താല്‍ മാത്രമേ അതിന്റെ ഏറ്റവും നല്ല പെര്‍ഫോര്‍മന്‍സ് ലഭിക്കുകയുള്ളൂ. ഉദാഹരണത്തിന് നിക്കല്‍ ബാറ്റെറികളില്‍, കൂടുതല്‍ കാലം ഉപയോഗിക്കുമ്പോള്‍, ക്രിസ്ടലുകള്‍ രൂപപ്പെടുകയും ഇത് ബാറ്റെറി മുഴുവന്‍ ആയി റീ ചാര്‍ജ്  ചെയ്യുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്യും.
ലിഥിയം ബാറ്റെറികള്‍ ചാര്‍ജ് ചെയ്യുമ്പോള്‍ 80 % കപ്പാസിറ്റി പെട്ടെന്ന് റീ ചാര്‍ജ് ആകുന്നു. ബാക്കി ഭാഗം പതിയെ മാത്രം ചാര്‍ജ് ചെയ്യുന്നു. ഉദാഹരണത്തിന് റീ ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാത്ത അവസരത്തില്‍ ബാറ്റെറി 80 % ചാര്‍ജ് ആകാന്‍ ഒരു മണിക്കൂര്‍ എടുക്കുന്നെങ്കില്‍ അടുത്ത ഒരു മണിക്കൂര്‍ കൊണ്ട് മുഴുവന്‍ ആയി ചാര്‍ജ് ആകുന്നു. എല്ലാ ലിഥിയം അയോണ്‍ ബാറ്റെറികളും അനവധി തവണ റീ ചാര്‍ജ് ചെയ്യാം.എത്ര തവണ  ബാറ്റെറിയുടെ ചാര്‍ജ് സൈക്കിള്‍ നിശ്ചയിക്കുന്നു. ബാറ്റെറി മുഴുവന്‍ ആയി ഉപയോഗിച്ച് വീണ്ടും മുഴുവന്‍ ആയി റീ ചാര്‍ജ് ചെയ്യുന്നതിനെ ഒരു ചാര്‍ജ് സൈക്കിള്‍ എന്ന് വിളിക്കാം. അതായത് ബാറ്റെറിയിലെ മുഴുവന്‍ ചാര്‍ജ് ഉപയോഗിക്കുന്നതാണ് ഒരു ചാര്‍ജ് സൈക്കിള്‍. പക്ഷെ ഇതിന്റെ അര്‍ഥം ഒരു തവണ മാത്രം റീ ചാര്‍ജ് ചെയ്യുക എന്നല്ല. ഉദാഹരണത്തിന് മൊബൈല്‍ ഫോണ്‍ ബാറ്റെറി പകുതി ഉപയോഗിച്ച ശേഷം മുഴുവന്‍ ആയി ചാര്‍ജ് ചെയ്യുന്നു എന്ന് വെക്കുക. ഇത് പോലെ അടുത്ത ദിവസവും ബാറ്റെറി ചാര്‍ജ് കുറെ ഉപയോഗിച്ച ശേഷം വീണ്ടും മുഴുവന്‍ ആയി റീ ചാര്‍ജ് ചെയ്യുന്നു എങ്കില്‍ ഇത് ഒരു ചാര്‍ജ് സൈക്കിള്‍ ആയി മാത്രമേ കണക്കാക്കൂ. രണ്ടല്ല. ഇങ്ങനെ ബാറ്റെറി ചാര്‍ജ് സൈക്കിള്‍ ഒരു തവണ ആവാന്‍ പല ദിവസങ്ങള്‍ എടുക്കാം. അത് കൊണ്ട് തന്നെ ബാറ്റെറി മുഴുവന്‍ ആയി ഉപയോഗിച്ച് തീരും മുന്‍പേ തന്നെ റീ ചാര്‍ജ് ചെയ്യുക, അത് വഴി ചാര്‍ജ് സൈക്കിള്‍ മുഴുമിക്കാന്‍
അനുവദിക്കാതിരിക്കുക.  ഓരോ തവണ ചാര്‍ജ് സൈക്കിള്‍ മുഴുമിക്കുമ്പോഴും ബാറ്റെറിയുടെ കപ്പാസിറ്റി അല്പം കുറയുന്നു. എന്നാല്‍ ബാറ്റെറിയുടെ കപ്പാസിറ്റി തീരെ കുറയുവാന്‍ നിരവധി ചാര്‍ജ് സൈക്കിള്‍ എടുക്കും. ബാറ്റെറിയുടെ കപ്പാസിറ്റി തീരെ കുറഞ്ഞാല്‍ അത്  മാറ്റേണ്ടി വരും.

മൊബൈല്‍ ഫോണ്‍ ബാറ്ററി ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ലിഥിയം അയോണ്‍ ബാറ്റെറികളുടെ നല്ല ഉപയോഗത്തിന് അതിലെ ഇലക്ട്രോണുകള്‍ ചലിച്ചു കൊണ്ടിരിക്കേണ്ടത് അത്യാവശ്യം ആണ്.  അത് കൊണ്ട് തന്നെ മാസത്തില്‍ ഒരു തവണ എങ്കിലും ബാറ്റെറി 100 % റീ ചാര്‍ജ് ചെയ്തു മുഴുവനായും ഉപയോഗിക്കേണ്ടത് അത്യാവശ്യം ആണ്. ഫോണിലെ വൈഫൈ, ബ്ലുടൂത്ത്, ജി. പി. എസ്.  എന്നിവ ഓഫ്‌ ചെയ്തില്ല എങ്കില്‍ ബാറ്റെറി പെട്ടെന്ന് ഡൌണ്‍ ആകും. റേഞ്ച് കുറഞ്ഞ അല്ലെങ്കില്‍ റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളില്‍ ഫോണ്‍ ഓഫ്‌ ചെയ്യുക അല്ലെങ്കില്‍ ഫോണ എയര്‍ പ്ലെയ്ന്‍ മോഡിലേക്ക് മാറ്റുക. അങ്ങനെ ചെയ്തില്ലെങ്കില്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് സേര്‍ച്ച്‌ ചെയ്തു കൊണ്ടിരിക്കുക വഴി ബാറ്ററി  പെട്ടെന്ന് ഡൌണ്‍ ആകും.

ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് സെന്റര്‍, ബക്കളം

No comments:

Post a Comment