Sunday, January 1, 2012

പുതിയ തട്ടിപ്പ്


മൊബൈല്‍ കമ്പനികള്‍ പുതിയ sms തട്ടിപ്പുമായി എത്തിയിരിക്കുന്നു കരുതിയിരിക്കുക .
ഇതോടൊപ്പം കൊടുത്തിരിക്കുന്ന മൊബൈല്‍ സ്ക്രീന്‍ ഷോട്ടുകള്‍ ശ്രദ്ധിക്കുക ഇത് നിങ്ങളുടെ സര്‍വ്വീസ് പ്രൊവൈഡേര്‍ അയക്കുന്ന sms മെസേജ് ആണ് 

ഇത് ലഭിച്ചാല്‍ വായിക്കാനായി ഓക്കേ ബട്ടന്‍ അമര്‍ത്തിയാല്‍ നിങ്ങളുടെ 30 രൂപ പോയി എന്നര്‍ത്ഥം .ഓക്കേ ബട്ടന്‍ അമര്‍ത്തിയാല്‍ പിന്നെ ഈ മെസേജിന്റെ പൊടി പോലും കണ്ടെത്താനാവില്ല .കാരണം ഈ മെസേജ് നമ്മുടെ ഇന്‍ ബോക്സില്‍ സെവാകുന്നില്ല .അതായത് സാധാരണ നമ്മള്‍ മെസേജ് വായിക്കുന്നത് പോലെ ഇവനെ കൈകാര്യം ചെയ്‌താല്‍ കാശുപോകും .കളര്‍ മൊബൈലുകള്‍   പകല്‍ നേരങ്ങളില്‍  ഔട്ട്‌ ഡോറില്‍ ഉപയോഗിക്കുമ്പോള്‍ വ്യക്തമായി ഒന്നും കാണാന്‍ സാധിക്കാത്തതിനാലും ,ഡ്രൈവ് ചെയ്യുമ്പോഴോ മറ്റു തിരക്കിനിടയിലോ ശ്രദ്ധിക്കാതെ റെഡ് ബട്ടന്‍ ഒഴികെ  ഏതു  ബട്ടന്‍ അമര്‍ത്തിയാലും പണം പോകും ,ആയതിനാല്‍ വരുന്ന sms കരുതലോടെ മാത്രം തുറക്കുക

No comments:

Post a Comment