മിസ്ഡ് കോള്‍ തിരിച്ച് വിളിക്കുമ്പോള്‍ ശ്രദ്ധിക്കുക
മുംബൈ: അറിയാത്ത അന്താരാഷ്ട്ര നമ്പറുകളില്‍ നിന്ന് മിസ്ഡ് കോള്‍ വന്നാല്‍ തിരിച്ചു വിളിക്കരുതെന്ന് ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കി. അറിയാത്ത നമ്പറുകളില്‍ നിന്നുള്ള മിസ് കോളുകള്‍ക്ക് തിരിച്ചുവിളിക്കാന്‍ ശ്രമിക്കരുത്. പ്രീമിയം നമ്പറുകളിലേക്ക് വിളിക്കുന്ന ഓരോ കോളിനും അപ്പുറമിരിക്കുന്ന തട്ടിപ്പുക്കാരന് പണം കിട്ടി കൊണ്ടിരിക്കുകയാണ്. വലിയ തുകയാണ് ഓരോ മിനിറ്റിനും കട്ട് ചെയ്യുന്നത്. ഉപഭോക്താക്കളില്‍ നിന്ന് തുടര്‍ച്ചയായി പരാതി ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. അംഗീകാരമില്ലാത്ത അന്താരാഷ്ട്രഎക്സ്റ്റന്‍ഷനിലേക്ക് വിളിക്കുന്നതിലൂടെ മിനിറ്റിന് ഏകദേശം 20 രൂപവച്ചാണ് നഷ്ടപ്പെടുന്നത്. പ്രീപെയ്ഡ് ഉപഭോക്താക്കളാണ് ഈ തട്ടിപ്പിന് അധികവും ഇരയാവുന്നത്. +264, 239, 234, 960 എന്നിവയില്‍ തുടങ്ങുന്ന നമ്പരുകളില്‍ നിന്ന് നിങ്ങള്‍ക്ക് മിസ്ഡ് കാള്‍ കിട്ടിയെങ്കില്‍ അതിലേയ്ക്ക് വിളിയ്ക്കാതിരിയ്ക്കുക. ഈ അന്താരാഷ്ട്രനമ്പറുകളിലേക്കുള്ള കോളുകളിലൂടെയാണ് പ്രധാനമായും തട്ടിപ്പ് നടക്കുന്നത്. മാലിദ്വീപ്, നൈജീരിയ, ഡീഗോ ഗാര്‍ഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിയ്ക്കുന്നത്. ഈ നമ്പറുകളിലേക്ക് വിളിക്കരുതെന്ന് ബി.എസ്.എന്‍.എല്‍ ഇതിനകം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു
No comments:
Post a Comment