മൈക്രോമാക്‌സ് ഉപഭോക്താക്കളെ വഞ്ചിക്കുന്നു
കാസര്‍കോട്: മൊബൈല്‍ ഫോണ്‍ കമ്പനി വാറണ്ടി നല്‍കി ഉപഭോക്താക്കളെ വഞ്ചിക്കുന്നു. വലിയ പരസ്യത്തോടെ രംഗത്തെത്തിയ മൈക്രോമാക്‌സ് കമ്പനിയാണ് ജനങ്ങളെ വഞ്ചിക്കുന്നത്. ഇവരുടെ തട്ടിപ്പ് മനസിലാക്കി കടയുടമകള്‍ ഇപ്പോള്‍ ഈ കമ്പനിയുടെ ഫോണ്‍ വില്‍ക്കാന്‍ തയ്യാറാകുന്നില്ല. ഒരുവര്‍ഷത്തെ വാറണ്ടി നല്‍കിയാണ് ഫോണ്‍ വ്യാപകമായി വില്‍ക്കുന്നത്. എന്നാല്‍ ആറുമാസമാകുന്നതിനു മുമ്പ് ഫോണ്‍ ഉപയോഗശൂന്യമാകും. വാറണ്ടി പ്രതീക്ഷിച്ച് വാങ്ങിയ കടയിലെത്തിയാല്‍ വ്യാപാരി ഫോണ്‍ വാങ്ങാന്‍ തയ്യാറാകുന്നില്ല. ഇതിന് കാസര്‍കോട് ജില്ലയില്‍ എവിടെയും സര്‍വീസ് സെന്ററില്ലെന്നും മംഗളൂരുവിലേക്കൊ കണ്ണൂരിലേക്കോ പോകണമെന്നാണ് കച്ചവടക്കാരന്റെ മറുപടി. ഇയാളെ നിര്‍ബന്ധിച്ച് ഏല്‍പിച്ചാല്‍ പിന്നെ ഫോണ്‍ തിരിച്ചുകിട്ടില്ല. സര്‍വീസ് സെന്ററിലേക്ക് അയച്ചിട്ടുണ്ടെന്ന മറുപടിയാണ് കിട്ടുന്നത്. സര്‍വീസ് സെന്ററില്‍ വിളിച്ച് ചോദിച്ചാല്‍ സീരിയല്‍ നമ്പര്‍ വേണമെന്നാണ് പറയുന്നത്. ഫോണ്‍ അയക്കുന്ന കച്ചവടക്കാര്‍ക്ക് അങ്ങയൊരു നമ്പര്‍ നല്‍കുന്നില്ലെന്നാണ് അവര്‍ പറയുന്നത്. വീണ്ടും അന്വേഷിച്ചാല്‍ ചെന്നൈയില്‍നിന്ന് പാര്‍ട്‌സ് വരണമെന്ന മറുപടിയാണ് സ്ഥിരമായി കിട്ടുന്നത്. 2000 രൂപ മുതല്‍ 8000 രൂപയോളം വില കൊടുത്ത് മൈക്രോമാക്‌സ് ഫോണ്‍ വാങ്ങിയവര്‍ സര്‍വ്വീസ് ലഭിക്കാതെ നട്ടം തിരിയുകയാണ്. നന്നാക്കാന്‍ കൊടുത്താല്‍ മാസങ്ങള്‍ കഴിഞ്ഞാലും തിരിച്ച് കൊടുക്കില്ല. എന്ന് കിട്ടുമെന്ന് പോലും അറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് ഉപഭോക്താവ്. ബസ്സ്റ്റാന്‍ഡ് കോംപ്ലക്‌സിലുള്ള മൊബൈല്‍ കടയിലാണ് കാസര്‍കോട്ടെ പ്രധാന വ്യാപാരം. ഇവിടെനിന്ന് വാങ്ങിയ ഭൂരിപക്ഷം ഫോണും തകരാറിലായതിനെ തുടര്‍ന്ന് ഇവര്‍ ഈ കമ്പനിയുടെ ഫോണ്‍ ഇപ്പോള്‍ വില്‍ക്കുന്നില്ല. ഉദുമ പാലക്കുന്നിലെ ഒരു ഷോപ്പില്‍ നിന്നും 5500 രൂപ വില കൊടുത്ത് വാങ്ങിയ മൈക്രോമാക്‌സിന്റെ ക്യൂബ് മൊബൈല്‍ഫോണിന്റെ ബാറററി 6 മാസത്തിനുളളില്‍ തന്നെ റീചാര്‍ജ് ചെയ്യാന്‍ പററാതായതിനെ തുടര്‍ന്ന് ഈ ഷോപ്പിലെത്തിയപ്പോള്‍ കടയുടമ കണ്ണൂരിലുളള സര്‍വ്വീസ് സെന്ററിലെ ഫോണ്‍ നമ്പര്‍ നല്‍കുകയായിരുന്നു. എന്നാല്‍ ഈ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ബാറററി സ്റ്റോക്കില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.
മൈക്രോമാക്‌സ് മൊബൈല്‍ വാങ്ങി വഞ്ചിക്കപ്പെട്ടവര്‍ നിയമ നടപടിക്കൊരുങ്ങുകയാണ്
http://www.kvartha.com
മൈക്രോമാക്‌സ് മൊബൈല്‍ വാങ്ങി വഞ്ചിക്കപ്പെട്ടവര്‍ നിയമ നടപടിക്കൊരുങ്ങുകയാണ്
http://www.kvartha.com