മലയാളം ഉള്‍പ്പടെ 29 ഭാഷകളില്‍ വിശുദ്ധ ഖുറാന്‍ പാരായണം കേള്‍ക്കാന്‍ സാധിക്കുന്ന മൊബൈല്‍ ഫോണ്‍ ഒരു ഇന്ത്യന്‍ കമ്പനി പുറത്തിറക്കി. ടോള്‍മോള്‍ ഡോട്ട് കോം എന്ന കമ്പനി പുറത്തിറക്കിയ ഫോണിന് എന്‍മാക് എംക്യൂ 3500 എന്നാണ് നാമകരണം ചെയ്‌തിട്ടുള്ളത്. അറബി, ഉറുദു, ഇംഗ്‌ളീഷ്, ബംഗാളി, തമിഴ്, മലയാളം ഉള്‍പ്പടെ 29 ഭാഷകളില്‍ ഖുറാന്‍ കേള്‍ക്കാനാകുമെന്നതാണ് ഈ ഫോണിന്റെ മുഖ്യ സവിശേഷത.
ഇസ്‌ലാമിക് ഇ-ബുക്ക്, പെന്‍ ഖുറാന്‍ ഉള്‍പ്പടെ നിരവധി ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ ഉടന്‍തന്നെ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ടോള്‍മോള്‍ ഡോട്ട് കോമെന്ന് കമ്പനിയുടെ പ്രസിഡന്റ് കൂടിയായ റംമ്‌ന ശര്‍മ്മ പറഞ്ഞു. ജിപിആര്‍എസ്, വാപ്പ്, എഫ് എം റേഡിയോ, ഇമേജ് വ്യൂവര്‍, വീഡിയോ പ്‌ളെയര്‍, 2 ഇഞ്ച് കളര്‍ ടിഎഫ്‌ടി എല്‍ സി ഡി സ്‌ക്രീന്‍, ക്യാമറ തുടങ്ങിയ സവിശേഷതകളും ഈ ഫോണിനുണ്ടാകും. രണ്ടു സിം കാര്‍ഡുകള്‍ ഉപയോഗിക്കാനാകുന്ന ഡ്യൂവല്‍ സിംഗ് ഹാന്‍ഡ്‌സെറ്റായ എന്‍മാക് എംക്യൂ 3500ന് 5499 രൂപയാണ് വില. എന്നാല്‍ ടോള്‍മോള്‍ ഡോട്ട് കോമിന്റെ വെബ്‌സൈറ്റ് വഴി വാങ്ങുന്നവര്‍ക്ക് 2999 രൂപയ്‌ക്ക് ഈ ഫോണ്‍ സ്വന്തമാക്കാനാകും.
ഈ ഫോണ്‍ സ്വൊന്തമാക്കുവാന്‍ ഇവിടെ ക് ളിക്ക് ചെയ്ത് കമ്പനി സൈറ്റിലെത്തുക
No comments:
Post a Comment