Tuesday, October 18, 2011

എയര്‍ടെല്‍ റീടെയിലര്‍മാര്‍ കബളിപ്പിക്കപ്പെടുന്നു

എയര്‍ടെല്‍ റീടെയിലര്‍മാര്‍ കബളിപ്പിക്കപ്പെടുന്നു



പുതിയ രീതിയിലുള്ള ഒരു കബളിപ്പിക്കലിന് എയര്‍ടെല്‍ മൊബൈലുകള്‍ ക്കുള്ള റീചാര്‍ജ് കൂപ്പണുകള്‍ വില്‍ക്കുന്ന കടക്കാര്‍ ഇരയാകുന്നതായി എറണാകുളത്തുനിന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരിക്കുന്നു.റീചാര്‍ജ് കൂപ്പണുകള്‍ വില്‍ക്കുന്ന കടക്കാരുടെ ഫോണുകളിലേക്ക് ഹിന്ദി.അല്ലെങ്കില്‍ ഇംഗ്ലീഷില്‍ സംസാരിച്ചുകൊണ്ട്
വിളിച്ചുനോക്കിയാണ് ഇവര്‍ ഇരയിടുന്നത്.ഫോണെടുക്കുന്ന വ്യക്തിക്ക് ഈ ഭാഷകളില്‍ പ്രാവീണ്യം കുറവാണെന്നുമനസ്സിലായാല്‍ ഇവര്‍ തട്ടിപ്പിന്റെ രണ്ടാം ഘട്ടം ആരംഭിക്കുകയായി.എയര്‍ടെല്‍ കമ്പനിയില്‍ നിന്നാണ് വിളിക്കുന്നത് റീ ചാര്‍ജ് കൂപ്പണുകള്‍,ഈസി ചാര്‍ജ് എന്നിവ വില്‍ക്കുന്ന ഷോപ്പുകള്‍ക്കായി കമ്പനി പുതിയ ഒരോഫര്‍ ആരംഭിച്ചിട്ടുണ്ട്.ഇത് നിങ്ങളുടെ സര്‍വ്വീസ് ഫോണില്‍ ആക്ടിവേറ്റ് ചെയ്താല്‍ ഓരോ ദിവസത്തേയും ആദ്യ 10 റീ ചാര്‍ജുകള്‍ അതെത്ര രൂപയുടേതായാലും നിങ്ങളുടെ ക്രെഡിറ്റ്ബാലന്‍സില്‍ നിന്ന് കുറയ്ക്കുന്നതല്ല എന്നിങ്ങനെ ഫോണെടുക്കുന്ന ആളിന്റെ മനസിളക്കാന്‍ പോന്ന ഡയലോഗുകള്‍ വിട്ട് അനുനയത്തിലാക്കിയ ശേഷം ഈ ഓഫര്‍ ലഭിക്കുന്നതിന് ഇനി പറയുമ്പോലെ ചെയ്യുക എന്നുപറഞ്ഞുകൊണ്ട് അവര്‍ ഒരോ നിര്‍ദേശങ്ങള്‍ നല്‍കും...ഈ നിര്‍ദേശങ്ങള്‍ അനുസരിച്ചാല്‍ നിങ്ങളുടെ 1000മോ 2000മോ രൂപ ഈ തട്ടിപ്പുകരുടെ കൈവശം സെക്കന്‍ഡുകള്‍ക്കകം എത്തിയിരിക്കും.തട്ടിപ്പ് മനസിലാക്കി എയര്‍ടെല്ലില്‍ വിളിച്ച് പറഞ്ഞാല്‍ അവര്‍ക്ക് ഈ പരിപാടിയുമായി യാതൊരു ബന്ധവുമില്ല എന്നുപറഞ്ഞൊഴിയും.ഇനി ഈ നംബറിലേക്ക് വിളിച്ചാലോ യാതൊരു പ്രതികരണവുമുണ്ടാകില്ല.എയര്‍ടെല്ലിന്റെ മൊബൈല്‍ റീ ചാര്‍ജ് സെക്ഷന്‍ കൈകാര്യം ചെയ്യുന്നവരിലൂടെയല്ലാതെ റീട്ടെയിലര്‍മാരുടെ നമ്പര്‍ ഈ തട്ടിപ്പ്കാര്‍ക്ക് ലഭിക്കില്ല എന്നിരിക്കെയും,ക്രിത്യമായ തിരിച്ചറിയല്‍ രേഖകള്‍ എല്ലാ മൊബൈല്‍ ഫോണുകള്‍ക്കും ഉണ്ടായിരിക്കും എന്നിരിക്കെയും  ഇങ്ങനെയുള്ള തട്ടിപ്പ് നടക്കുന്നത് എയര്‍ടെല്‍ കമ്പനിയുടെ വിശ്വാസ്യതയെ ആണ് തകര്‍ക്കുന്നത്.ഈ കോളുകള്‍ വരുന്നത് ഝാര്‍ക്കണ്ടില്‍ നിന്നാണെന്ന് മൊബൈല്‍ നമ്പര്‍ ഐഡന്റിഫിക്കേഷനിലൂടെ മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്.ആയതിനാല്‍ എല്ലാവരും കരുതിയിരിക്കുക മറ്റുള്ളവരോട് പറയുക

1 comment:

  1. ഇവരെ പറ്റി മുഴുവന്‍ വിവരവും കൊടുതാലും ആരും ഒന്നും ചെയില്ല
    എവര്‍ തന്നെ ആണു കടകാരെ ചദിക്യുന്നത്

    ReplyDelete