Friday, December 7, 2012

ബാലന്‍സില്ലാതെയും ഫോണ്‍ വിളിയ്ക്കാം

ബാലന്‍സില്ലാതെയും  ഫോണ്‍ വിളിയ്ക്കാം

 എയര്‍ടെല്‍, വോഡഫോണ്‍, റിലയന്‍സ്, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ മുന്‍നിര കമ്പനികളാണ് ഇത്തരമൊരു പദ്ധതിയുമായി രംഗത്ത് വന്നത്.ഈ സേവനത്തിലൂടെ ഒരു ഉപഭോക്താവിന് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മറ്റൊരാളോട് തന്നെ വിളിയ്ക്കാനോ, മെസ്സേജ് അയയ്ക്കാനോ ആവശ്യപ്പെടാന്‍ സാധിയ്ക്കും. അല്ലെങ്കില്‍ സേവനദാതാവില്‍ നിന്ന് ഒരു ചെറിയ തുക ബാലന്‍സായി കടമെടുക്കാനോനാ, സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്ന് ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാനോ ഒക്കെ സാധിയ്ക്കും.ചില ടെലികോം കമ്പനികള്‍ സൗജന്യമായി ഈ സേവനം നല്‍കുമ്പോള്‍, മറ്റ് കമ്പനികള്‍ ഒരു നിശ്ചിത തുക ഇതിനായി ഈടാക്കാറുണ്ട്. മാത്രമല്ല കമ്പനികളും, സര്‍ക്കിളുകളും മാറുന്നതനുസരിച്ച് സേവനത്തില്‍ മാറ്റവും ഉണ്ടാകാം.

എയര്‍ടെല്‍

അക്കൗണ്ട് ബാലന്‍സ് ഇല്ലാത്ത അവസരങ്ങളില്‍ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് കോള്‍ മി ബാക്ക് സൗകര്യം ഉപയോഗിയ്ക്കാം. അതിനായി #141 ഡയല്‍ ചെയ്യുക. അപ്പോള്‍ വരുന്ന സന്ദേശത്തില്‍, ഷെയര്‍ ടോക് ടൈം, ഗിഫ്റ്റ് പാക്ക്, ആസ്‌ക്ക് ഫോര്‍ ടോക് ടൈം, എന്നിങ്ങനെ ചില ഓപ്ഷനുകള്‍ ഉണ്ടായിരിയ്ക്കും. ഇതില്‍ നിന്നും ആവശ്യ
മനുസരിച്ചുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഈ സൗകര്യം ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് മാസത്തില്‍ 5 കോള്‍ മി ബാക്ക് മെസ്സേജുകള്‍ വരെ സൗജന്യമായി അയയ്ക്കാം

വോഡഫോണ്‍

ഒരേ സര്‍ക്കിളിലുള്ള രണ്ട് വോഡഫോണ്‍ ഉപയോക്താക്കാള്‍ക്ക് അക്കൗണ്ട് ബാലന്‍സ് പരസ്പരം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിയ്ക്കും. ഈ സൗകര്യം ഉപയോഗിച്ച് ബാലന്‍സ് കൈമാറുന്നതിനായി *131* MRP*Friend’s number# എന്ന് ടൈപ്പ് ചെയ്ത് ഡയല്‍ ചെയ്യുക. ഉദാഹരണത്തിന് നിങ്ങള്‍ *131*25*1234567890# എന്ന് ഡയല്‍ ചെയ്താല്‍, 1234567890 എന്ന നമ്പരുള്ള നിങ്ങളുടെ സുഹൃത്തിന്റെ അക്കൗണ്ടിലേയ്ക്ക് നിങ്ങളുടെ ബാലന്‍സില്‍ നിന്നും 25 രൂപ മാറ്റപ്പെടും. ഈ സൗകര്യം ഉപയോഗിയ്ക്കുന്നതിന് വോഡഫോണ്‍ ഒരു നിശ്ചിത തുക ഈടാക്കാറുണ്ട്. മാത്രമല്ല രണ്ട് നമ്പരുകളും വോഡഫോണ്‍ നെറ്റ് വര്‍ക്കില്‍ ഉപയോഗിയ്ക്കാന്‍ തുടങ്ങിയിട്ട് കുറഞ്ഞത് 90 ദിവസമെങ്കിലും ആയിരിയ്ക്കണം.

ഐഡിയ സെല്ലുലാര്‍

ഐഡിയ ലൈഫ് ലൈന്‍ എന്ന സേവനം ഉപയോഗപ്പെടുത്തി ഉപയോക്താക്കള്‍ക്ക് ബാലന്‍സില്ലാതെ ഫോണ്‍ വിളിയ്ക്കാന്‍ സാധിയ്ക്കും. 5367 എന്ന് ഡയല്‍ ചെയ്താല്‍ 3 രൂപ നിങ്ങളുടെ ഐഡിയ പ്രീപെയ്ഡ് അക്കൗണ്ടിലേയ്ക്ക് ലഭിയ്ക്കും. ഈ തുകയും, അതിനൊപ്പം ഒരു നിശ്ചിത സംഖ്യയും അടുത്ത റീചാര്‍ജില്‍ നിന്ന് ഐഡിയ ഈടാക്കും. കേരളത്തില്‍ *444# എന്ന് ഡയല്‍ ചെയ്താല്‍ 4 രൂപ ഇപ്രകാരം നേടാനാകും. അടുത്ത റീചാര്‍ജില്‍ 5 രൂപ കമ്പനി ഈടാക്കും.
വോഡഫോണിലേത് പോലെ ഐഡിയയിലും കുറഞ്ഞത് 90 ദിവസം പൂര്‍ത്തിയാക്കിയ അക്കൗണ്ടുകള്‍ക്കേ ഈ സേവനം ലഭ്യമാകൂ.

റിലയന്‍സ്

റിലയന്‍സിന്റെ മേരാ നെറ്റ്‌വര്‍ക്ക് സേവനം ഉപയോഗപ്പെടുത്തി ഉപയോക്താക്കള്‍ക്ക് ബാലന്‍സില്ലാതെ ഫോണ്‍ വിളിയ്ക്കാന്‍ സാധ്യമാണ്. ഈ സേവനം ലഭ്യമാകാന്‍ ACT CC എന്ന് 53739 എന്ന നമ്പരിലേയ്ക്ക് എസ്എംഎസ് അയച്ചാല്‍ മതിയാകും

No comments:

Post a Comment